ജിഷ്ണുവിന് മർദ്ദനമേറ്റത് പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ: സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വെ ഐ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24 )നാണ് പരിക്കേറ്റത്. പിറന്നാൾ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ജിഷ്ണുവിനെ എസ് ഡി പി ഐ-ലീഗ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം വ്യക്തമാക്കുന്നത്.
മർദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ജിഷ്ണുവിന്റെപിറന്നാളായിരുന്നു ബുധനാഴ്ച്ച . കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തി ക്രൂരമായി മർദ്ധിക്കുകയായിരുന്നു. എസ് ഡി പി ഐ പോസ്റ്റർ കീറി എന്നാരോപിച്ചാണ് മർദ്ധിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.

ജിഷ്ണുവിന്റെ മുഖത്തും ദേഹത്തും ഭീകരമായി മർദ്ധനമേറ്റിട്ടുണ്ട്. എസ് ഡി പി ഐക്കാരും ലീഗുകാരും അർദ്ധരാത്രി പ്രദേശങ്ങളിൽ സംഘടിക്കുന്നത് ആയുധ പരിശീലനം നടത്താനാണെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നുണ്ട്. എ സ് ഡി പി ഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീക്ഷണിപ്പെടുത്തുകയും , ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സി പി എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണിപ്പെടുത്തുകയു ചെയ്തു. ഈ വീഡിയോ ചിത്രീകരിച്ച്, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ജിഷ്ണുവിനെ മർദ്ധിച്ച ലീഗ്-എസ് ഡി പി ഐ പ്രവർത്തകർക്കതിരെ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേക്ഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു. ലീഗ്-എസ് ഡി പി ഐ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച ജിഷ്ണു വിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് , ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു , ഡി വൈ എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി ടി.അതുൽ എന്നിവർ സന്ദർശിച്ചു.












Click it and Unblock the Notifications