കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജഹാനും സ്വാമിക്കും ജാമ്യം; മറ്റു മൂന്നുപേര്‍ക്കും, വ്യക്തിവിരോധമില്ലെന്ന് മുഖ്യമന്ത്രി

ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഷാജഹാനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തി വിരോധമാണെന്ന് ഷാജഹാന്റെ അമ്മ കുറ്റപ്പെടുത്തിയിരുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഡിജിപി ഓഫിസിന് മുമ്പിലെ സമരത്തിനിടെ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം. പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍, മിനി, ഷാജര്‍ഖാന്‍, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്.

തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോട് ജാമ്യമനുവദിച്ചത്. 15000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് മോചനം. സാക്ഷികളെ സ്വാധീനിക്കരുത്, ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധപ്പെടരുത്, ജില്ല വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവണം തുടങ്ങിയ കാര്യങ്ങളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

shajahan

പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ കാര്യമായി എതിര്‍ത്തില്ല. സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു കുറ്റം.

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ഷാജഹാനെ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യം ചെയ്യാമെന്നു വ്യക്തമാക്കിയ കോടതി മറ്റു നാലു പേരെ നാല് മണിക്കൂര്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു ചെയ്തത്.

സി ഡിറ്റിലെ സയന്റിഫിക് ഓഫീസറായിരുന്ന ഷാജഹാനെ ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ 48 മണിക്കൂറിലേറെ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരമാണ് നടപടി.

ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഷാജഹാനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തി വിരോധമാണെന്ന് ഷാജഹാന്റെ അമ്മ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിരോധമുണ്ടെങ്കില്‍ നേരത്തെ നടപടിയെടുക്കില്ലേ എന്നാണ് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.

English summary
Five people including social activist KM Shajahan gets bail in DGP office protest case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X