കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ബലപ്രയോഗത്തില്‍ മഹിജയ്ക്ക് പരുക്ക്!!ആശുപത്രിയിലേക്ക് മാറ്റി!! ചവിട്ടിയെന്ന് ആരോപണം!!

മഹിജയുടെ കൈക്കും മറ്റ് ശരീര ഭാഗങ്ങളിലും പരുക്കേറ്റതായാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് ബലപ്രയോഗത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പരുക്ക്.

മഹിജയുടെ കൈക്കും മറ്റ് ശരീര ഭാഗങ്ങളിലും പരുക്കേറ്റതായാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ മഹിജയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിജിപി ഓഫീസിനു മുന്നിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച മഹിജയെ പോലീസ് വലിച്ചിഴച്ച് പോലീസ് വാനിലേക്ക് നീക്കുകയായിരുന്നു.

mahija

പോലീസുമായുള്ള ബലപ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് മഹിജയെ മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഹിജയ്ക്ക് രക്ത സമമര്‍ദം കുറഞ്ഞതായാണ് വിവരം. സമരത്തിന് വരുമ്പോള്‍ തന്നെ മഹിജയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടും ബലംപ്രയോഗിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു.

മഹിജയെ ചവിട്ടിയെന്നാണ് ആരോപണം. വയറ്റില്‍ മര്‍ദനമേറ്റതിന്‍റെ പാടുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവര്‍ക്ക് വിശദമായ പരിശോധന വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സമാധാന പരമായി സമരം നടത്താനെത്തിയ തങ്ങള്‍ക്ക് നേരെ പോലീസ് പ്രകോപനം അഴിച്ചുവിടുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.

ബുധനാഴ്ച രാവിലെയാണ് ജിഷ്ണുവിന്‍റെ കുടുംബം ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജിഷ്ണുവിന്‍റെ അമ്മ, അച്ഛന്‍, അമ്മാവന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ജിഷ്ണുവിന്‍റെ സഹപാഠികളുമാണ് സമരത്തിനെത്തിയത്. സമരത്തിനെത്തിയ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

English summary
jishnu pranoy's mother injured, mahija in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X