ജോലി വേണോ? എങ്കില്‍ ആലപ്പുഴയിലേക്ക് വരൂ; ഒറ്റദിവസം കൊണ്ട് 5000 പേർക്ക് തൊഴിൽ നല്‍കും
കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലർ സ്ഥാനത്ത് പ്രഫ കെ ശിവപ്രസാദ് തുടരും. ശിവപ്രസാദിന്റെ നിമയനം സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കെ ടി യുവില്‍ താല്‍ക്കാലിക വിസിയെ നിയമനിച്ച ചാന്‍സലർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ പട്ടികയിൽ നിന്നും നിയമനം വേണമെന്ന സർവ്വകലാശാല ചട്ടം ഗവർണർ ലംഘിച്ചു. ഇതിനാല്‍ നിയമനം സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാർ വാദം. എന്നാല്‍ ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. സർക്കാർ നല്‍കിയ പാനലില്‍ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ചാന്‍സലർ കോടതിയില്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ സർവ്വകലാശാല വിസി ഡോ സജി ഗോപിനാഥായിരുന്നു കെ ടി യു വിസിയുടെ ചുമതല വഹിച്ചിരുന്നത്. ഇദ്ദേഹം കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നൽകിയത്. ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, ഡോ വിനോദ് കുമാർ ജേക്കബ് എന്നിവരായിരുന്നു ചാന്‍സലർ തള്ളിയ സർക്കാർ പാനലിലുണ്ടായിരുന്നത്.
അതേസമയം, നിയമത്തെയും കോടതി വിധികളെയും വെല്ലുവിളിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇതിന് യു ഡി എഫ്, കെ എസ് യു, എം എസ് എഫ് പിന്തുണയുണ്ടെന്നും ഇടത് വിദ്യാർത്ഥി പ്രസ്ഥാനം ആരോപിക്കുന്നു.
സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധി വന്ന് മണിക്കൂറുകൾ മാത്രം പിന്നിടുന്ന സമയത്താണ് സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളെയും, ഹൈക്കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ഹൈക്കോടതിയെ പോലും വെല്ലുവിളിച്ചുള്ള നീക്കം ചാൻസലർ നടത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കാൻ ആവില്ല എന്നും, നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ കേരളത്തിലെ വിദ്യാർത്ഥികളുടെ സമരച്ചൂടറിയുമെന്നും, കേരളത്തിലെ യുഡിഎഫ് നേതൃത്വവും, കെഎസ്‌യു , എംഎസ്എഫ് ഉൾപ്പെടെയുള്ള അവരുടെ വിദ്യാർത്ഥി സംഘടനകളും ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന കാവിവത്കരണത്തെ പിന്തുണച്ച് മിണ്ടാതെയിരിക്കുകയാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഒറ്റദിവസം 500 പേർക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി വിജ്ഞാന ആലപ്പുഴ. ആലപ്പുഴയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ടായ 'വിജ്ഞാന ആലപ്പുഴ'യുടെ ഭാഗമായി നടത്തുന്ന മെഗാ ജോബ് എക്സ്പോ ജനുവരി 18 നാണ് നടക്കുന്നത്. വിജയകരമായ വിജ്ഞാന പത്തനംതിട്ടയുടെ മാതൃക പിന്തുടർന്നാണ് ആലപ്പുഴയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ തൊഴിൽമേള പ്രൊജക്ട് വിപുലീകരിച്ചതായും പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്ന മുന്‍ധനകാര്യ വകുപ്പ്മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
എല്ലാ മുനിസിപ്പാലിറ്റികളും സംയുക്ത പ്രൊജക്ടിൽ പങ്കാളികളാകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഒരു സംയുക്ത പ്രൊജക്ട് ഏറ്റെടുക്കുന്നത്. ഇനിമേൽ നടത്തുന്ന തൊഴിൽമേളകളും നൈപുണി വികസനവും പൂർണ്ണമായും കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ചട്ടക്കൂടിനുള്ളിൽ ആയിരിക്കും. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങുമ്പോൾ അതിനനുസരിച്ച് പ്രൊജക്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. എംഎൽഎമാരും മണ്ഡല കോർഡിനേറ്റർമാരും അതതു മണ്ഡലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ഓരോ ജോബ് സ്റ്റേഷനിലും കില, കുടുംബശ്രീ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന ആർപിമാർ, ഇന്റേൺസ് തുടങ്ങിയവരാണ് പ്രവർത്തിക്കുന്നത്. അവരുടെ രണ്ട് ദിവസത്തെ പരിശീലനം ഒരാഴ്ച മുമ്പ് നടന്നു.നാല് പ്രവർത്തനങ്ങളാണ് ഇപ്പോൾ ജോബ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ചെയ്യുക.
ഒന്ന്- കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) ആലപ്പുഴ ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള 1.10 ലക്ഷം തൊഴിലന്വേഷകരെ വീണ്ടും ബന്ധപ്പെട്ട് അവരിൽ എത്രപേർ തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നൂവെന്ന് കണ്ടുപിടിക്കുക. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രജിസ്റ്റർ ചെയ്തവരിൽ 20 ശതമാനം തൊഴിലന്വേഷകരെ ഇപ്പോഴും സജീവമായി രംഗത്തുള്ളൂവെന്നാണ് ഇതുവരെയുള്ള സൂചന.
രണ്ട്- ഇതുവരെ രജിസ്റ്റർ ചെയ്യാത്ത താല്പര്യമുള്ള തൊഴിലന്വേഷകരെ കണ്ടുപിടിച്ച് DWMS-ൽ രജിസ്റ്റർ ചെയ്യിക്കുക. ഇതിനുള്ള പ്രവർത്തനം പഞ്ചായത്ത് തലത്തിലാണ് കമ്മ്യൂണിറ്റി അംബാസിഡർമാരും സന്നദ്ധപ്രവർത്തകരുമാണ് നടത്തുക.
മൂന്ന്- 50000 തൊഴിലവസരങ്ങൾ തൊഴിൽമേളയിൽ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഡിസംബർ മൂന്നാം വാരത്തിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ വീണ്ടും ബന്ധപ്പെട്ട് തൊഴിലിനുവേണ്ടി അപേക്ഷിപ്പിക്കുക.
നാല്- ഈ തൊഴിലന്വേഷകർക്ക് തൊഴിൽമേളയിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ ഓറിയന്റേഷൻ നൽകുക.
20000 പേരെ തൊഴിൽമേളയിൽ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജനുവരി മാസത്തെ തൊഴിൽമേളയിൽ തൊഴിൽ കിട്ടാത്തവർക്ക് അവരുടെ ദൗർബല്യങ്ങൾ സംബന്ധിച്ച് തൊഴിൽദാതാക്കൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനം നൽകിയശേഷം വീണ്ടും കേരളത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ പങ്കെടുപ്പിക്കും.
ഈ പദ്ധതി വിജയിക്കുമോ? എത്രമാത്രം അർപ്പണബോധത്തോടെ ജോബ് സ്റ്റേഷൻ അംഗങ്ങളും സന്നദ്ധപ്രവർത്തകരും പ്രവർത്തിയെടുക്കുമെന്നതിനെയും തദ്ദേശഭരണ സ്ഥാപനങ്ങളും എംഎൽഎമാരും എത്രമാത്രം ഫലപ്രദമായ നേതൃത്വം നൽകുമെന്നതിനെയും ആശ്രയിച്ചിരിക്കും ഉത്തരം. അതുപോലെ തന്നെ തൊഴിൽമേളയുടെ തുടർച്ചയായി എത്രമാത്രം ഫലപ്രദമായ നൈപുണി പരിശീലന പരിപാടി കോളേജുകൾക്ക് അകത്തും പുറത്തും നടപ്പാക്കാൻ കഴിയുമെന്നതും സുപ്രധാന വെല്ലുവിളിയാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications