കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെ ജോഡോ... അവിടെ ഛോഡോ, ഗോവയിലേക്കൊന്ന് നോക്കണം', കോൺഗ്രസിനെതിരെ ജോൺ ബ്രിട്ടാസ്

Google Oneindia Malayalam News

ദില്ലി: 2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുളള ജാഥയോടെ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എന്നാല്‍ ഭാരത് ജോഡോ യാത്ര ദിവസങ്ങള്‍ മാത്രം പിന്നിടവേ ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആകെയുളള 11 എംഎല്‍എമാരില്‍ 8 പേരും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. പ്രമുഖ നേതാക്കളായ ദിഗംബര കാമത്ത്, മൈക്കിള്‍ ലോബോ അടക്കമുളള എംഎല്‍എമാരാണ് ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 40 അംഗ ഗോവന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞു.

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയുംഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

brittas

കോൺഗ്രസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എംപിയായ ജോൺ ബ്രിട്ടാസ്. അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി കോൺഗ്രസിൽ നിൽക്കുമെന്ന് സത്യം ചെയ്യിച്ച എംഎൽഎമാരാണ് പാർട്ടി വിട്ടിരിക്കുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.

ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: ' ഇവിടെ ജോഡോ... അവിടെ ഛോഡോ... ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ഇന്ന് ആഘോഷമായി ബിജെപിയിൽ ചേർന്നു. സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ, എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്... പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു!

സാമ്പത്തികപരമായി ഈ ആഴ്ച അപ്രതീക്ഷിത നേട്ടം: ജനനതീയതി പറയൂ ഈ ആഴ്ചത്തെ സംഖ്യാശാസ്ത്രഫലം അറിയാം

മാർച്ചും യാത്രയുമൊക്കെ നല്ലതു തന്നെ. നരേന്ദ്ര മോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം'.

English summary
John Brittas MP takes a jibe at Congress' Bharat Jodo Yatra after 8 MLAs joined BJP in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X