ജോണി നെല്ലൂർ യുഡിഎഫ് വിട്ടു, ഇനി പുതിയ പാർട്ടി, ബിജെപി തന്ത്രം? മധ്യകേരളത്തിന്റെ വിധി നിർണ്ണയിക്കുമോ
കോട്ടയം: യുഡിഎഫിനും കേരള കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചാണ് ജോണി നെല്ലൂർ പാർട്ടി വിട്ടിരിക്കുന്നത്. പാർട്ടിയുടെ എല്ലാ പദവികളും രാജിവെച്ച അദ്ദേഹം യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഉന്നതാധികാര സമിതി അംഗത്വവും ഒഴിയുന്നതായും കോട്ടയത്ത് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലുടെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ജോണി നെല്ലൂർ വ്യക്തമാക്കുന്നതെങ്കിലും തുടർ രാഷ്ട്രീയ നീക്കം സംബന്ധിച്ച വ്യക്തമായ സൂചനകളും അദ്ദേഹം നല്‍കി കഴിഞ്ഞു.
മുന്നണിയില്‍ അതൃപ്തിയുണ്ട്, യു ഡി എഫിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മ പരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നും വാർത്താ സമ്മേനളനത്തില്‍ പറഞ്ഞ ജോണി നെല്ലൂർ കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും വ്യക്തമാക്കി.

കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതീവ ഗൗരവുള്ളതാണ്. പ്രത്യേകിച്ച് റബ്ബർ കർഷകർ വലിയ തോതിലുള്ള പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നു. മധ്യ തിരുവിതാംകൂറില്‍ ജനങ്ങള്‍ പട്ടിണിയിലാണ്. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിച്ച് തരണമെന്നാണ് ഞാനടക്കമുള്ളവര്‍ വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടതാണ്. ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്. നെല്ല് കര്‍ഷകര്‍ ലോണ്‍ എടുത്ത് ചെയ്യുന്ന കൃഷിക്ക് നെല്ലിന്റെ വില അപര്യാപ്തമാണ് അതും വർധിപ്പിക്കേണ്ടതുണ്ടെന്നും ജോണി നെല്ലൂർ പറഞ്ഞു.
വരുന്നു പുതിയ രാഷ്ട്രീയപാർട്ടി
നേരത്തെ തന്നെ തീരുമാനിച്ച പ്രകാരമാണ് ജോണി നെല്ലൂരിന്റെ രാജിയും പുതിയ പാർട്ടി പ്രഖ്യാപനവും. പുതിയ പാർട്ടിക്ക് ബിജെപിയുടെയും ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടേയും പിന്തുണയുണ്ട്. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ഏറെ നാളുകളായി മധ്യകേരളം കേന്ദ്രീകരിച്ച് നടന്ന് വരികയായിരുന്നു. ഈ യോഗങ്ങളിലേയെല്ലാം സജീവ സാന്നിധ്യമായിരുന്നു ജോണി നെല്ലൂർ. നാഷനൽ പ്രോഗ്രസീവ് പാർട്ടി (എൻ പി പി) എന്ന പേരിലായിരുന്നു ജോണി നെല്ലൂരിന്റെ പുതിയ പാർട്ടി പ്രഖ്യാപനം.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും
ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാന്‍ സമീപകാലത്ത് ബിജെപി കേരളത്തില്‍ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് അവരുടെ ആശീർവാദത്തോടെയുള്ള പുതിയ പാർട്ടി രൂപീകരണം. ക്രൈസ്തവർ നേരിട്ട് ബി ജെ പിയിലേക്ക് വരാന്‍ മടിക്കുന്ന സാഹചര്യത്തെ മറികടക്കാന്‍ വേണ്ടി കൂടിയാണ് ഇടത് വലത് മുന്നണികളിൽ അതൃപ്തരായ മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാന്‍ ബി ജെ പി നീക്കം ആരംഭിച്ചത്.

പ്രമുഖർ വേറേയും
പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എയുടെ ഭാഗമാക്കുകയും കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ എതെങ്കിലും സീറ്റുകളില്‍ മത്സരിപ്പിക്കുകയോ ചെയ്യും. ജോണി നെല്ലൂർ മാത്രമല്ല, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ ജോർജ് ജെ മാത്യുവും പാർട്ടി രൂപീകരണ ചർച്ചകളില്‍ സജീവ പങ്കാളിയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹമായിരിക്കും പാർട്ടിയുടെ സ്ഥാനാർത്ഥിയെന്നാണ് സൂചന.
പുതിയ പാർട്ടി രൂപീകരണ വാർത്ത ശരിവെക്കുമ്പോഴും ബി ജെ പിയുടെ പിന്തുണയുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ ജോണി നെല്ലൂരോ ജോർജ് മാത്യുവോ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന രാഷ്ട്രീയ സഖ്യമാണ് ലക്ഷ്യമിടുന്നതെന്ന് ജോർജ് ജെ മാത്യു വ്യക്തമാക്കിയിരുന്നു.
വിക്ടർ ടി തോമസും ബാബു ജോർജും
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച വിക്ടർ ടി തോമസും ഇന്ന് കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോർജും പുതിയ പാർട്ടിയുടെ നേതൃനിരയിലുണ്ടാവുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ യു ഡി എഫില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ മുന്നണി വിട്ട് പുറത്ത് വരുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്.

കേരരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ ജോണി നെല്ലൂര്‍. നേരത്തെ ജേക്കബ് വിഭാഗം നേതാവായിരുന്നു ജോണി നെല്ലൂർ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ജോസഫിനോടൊപ്പം ചേരുന്നത്. 1991, 1996, 2001 വർഷങ്ങളില്‍ മുവാറ്റുപുഴയില്‍ നിന്നുള്ള എം എല്‍ എയായിരുന്നു. മുവാറ്റുപുഴ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ വിജയിച്ച ഏക നേതാവും ഇദ്ദേഹമാണ്. 2011 ല്‍ അങ്കമാലിയില്‍ മത്സരിച്ചെങ്കിലും ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു.
മുന്നണികള്‍ ഭയക്കണോ
ബി ജെ പിയുടെ ആശീർവാദത്തോടെയുള്ള പുതിയ പാർട്ടി രൂപീകരണത്തെ യു ഡി എഫും എല്‍ ഡി എഫും ശ്രദ്ധാപൂർവ്വം വീക്ഷിച്ച് വരികയാണ്. പരമ്പരാഗതമായ മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന്റെ വിഹിതമാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ അതില്‍ വലിയൊരു വിഹിതം സ്വന്തമാക്കാന്‍ എല്‍ ഡി എഫിനും സാധിച്ചിട്ടുണ്ട്. ഈ സമവാക്യങ്ങളുടെ തകിടം മറിക്കാന്‍ പുതിയ പാർട്ടിക്ക് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications