കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോൺസൺ മാഷിന്റെയും മക്കളുടെയും മരണശേഷം ഒറ്റപ്പെട്ട് റാണി.. ചികിത്സയ്ക്ക് പണമില്ല?

  • By Sajitha
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളെ ഏറെ വേദനിപ്പിച്ച മരണങ്ങളിലൊന്നായിരുന്നു സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെത്. ഗാനാസ്വാദകരുടെ നെഞ്ചില്‍ തൊട്ട അനവധി ഗാനങ്ങളൊരുക്കിയ അനശ്വര സംഗീതകാരന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബവും കേരളത്തിന് വേദനയായി മാറി.

ദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനുംദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനും

ജോണ്‍സണ്‍ മാഷ് മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ മകൻ റെൻ ജോൺസണും അഞ്ച് വര്‍ഷത്തിനുള്ളില്‍ മകള്‍ ഷാന്‍ ജോണ്‍സണും മരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ റാണി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലുമായി. രക്താര്‍ബുദം ബാധിച്ച റാണിക്ക് നേരെ കൈസഹായം നീട്ടിയിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

തുടർച്ചയായി ദുരന്തങ്ങൾ

തുടർച്ചയായി ദുരന്തങ്ങൾ

മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ആധികള്‍ക്കും ഇന്നും കൂട്ടിരിക്കുന്നവയാണ് ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍. മരിച്ച ശേഷവും മരിക്കാതെ ജീവിക്കുന്ന ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തില്‍ പക്ഷേ ആ പാട്ടുകളുടെ സൗന്ദര്യം ഉണ്ടായിരുന്നതേ ഇല്ല. മരണം ഓരോരുത്തരെയായി അറുത്ത് മാറ്റുകയായിരുന്നു.

പോയത് ആദ്യം മാഷ് തന്നെ

പോയത് ആദ്യം മാഷ് തന്നെ

ജോണ്‍സണ്‍ മാഷും ഭാര്യ റാണിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തില്‍ നിന്നും ആദ്യം മരണം കവര്‍ന്നെടുത്തത് ആ അനശ്വര സംഗീതകാരനെ തന്നെയായിരുന്നു. 2011 ഓഗസ്റ്റ് 18നായിരുന്നു ആ മരണം. ചെന്നൈ കാട്ടുപ്പാക്കത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

പിന്നാലെ മകന്റെ മരണം

പിന്നാലെ മകന്റെ മരണം

ജോണ്‍സണെ കൊണ്ടുപോയിട്ടും വിധി റാണിയേയും കുടുംബത്തേയും കരയിച്ച് കൊണ്ടേയിരുന്നു. 2012ല്‍ മറ്റൊരു ദുരന്തം ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തിന് വേണ്ടി കാലം കരുതിവെച്ചിരുന്നു. മകനായ റെന്‍ ജോണ്‍സണിന്റെ മരണമായിരുന്നു അത്. ബൈക്കപകടത്തിലാണ് റെന്‍ മരണപ്പെട്ടത്.

വേദനയായി ഷാൻ ജോൺസൺ

വേദനയായി ഷാൻ ജോൺസൺ

ഇതോടെ മകളായ ഷാനുമൊത്ത് റാണിയുടെ ജീവിതം തനിച്ചായി. അച്ഛനെ പോലെ തന്നെ സംഗീത്തിന്റെ വഴിയില്‍ ആയിരുന്നു ഷാനും. 2016 ഫെബ്രുവരിയില്‍ ഷാന്‍ ജോണ്‍സണെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നണി ഗായികയായുള്ള വളര്‍ച്ചയ്ക്കിടെയായിരുന്നു ഞെട്ടിച്ച ആ മരണം.

തനിച്ചായി റാണി

തനിച്ചായി റാണി

ഭര്‍ത്താവിനേയും രണ്ട് മക്കളേയും കവര്‍ന്നെടുത്തിട്ടും വിധി റാണിക്ക് വേദനകള്‍ തന്നെയാണ് നല്‍കിക്കൊണ്ടിരുന്നത്. രക്താര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു അത്. കലാകാരന്മാരുടെ മരണ ശേഷം അവരുടെ കുടുംബങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു, എങ്ങനെ ജീവിക്കുന്ന എന്നാരും ചിന്തിക്കാറേ ഇല്ല.

മരണശേഷം വേണ്ടാത്തവർ

മരണശേഷം വേണ്ടാത്തവർ

മുട്ടിന് മുട്ടിന് സംഘടനകളൊക്കെ ഉണ്ടെങ്കിലും, ജീവിച്ചിരിക്കുമ്പോള്‍ ഏറെ കൊണ്ട് നടന്ന ആഘോഷിച്ചവരുടെ പ്രിയപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ ശ്രമമെങ്കിലും നടത്തുന്നവര്‍ അപൂര്‍വ്വമാണ്. പണമില്ലാതെയും പട്ടിണി കിടന്നും അവസാന കാലം കഴിച്ച് കൂട്ടേണ്ടി വന്ന എത്രയോ താരങ്ങളും കലാകാരന്മാരും നമുക്ക് മുന്നില്‍ തന്നെയുണ്ട്.

റാണിക്ക് കാൻസർ

റാണിക്ക് കാൻസർ

ജോണ്‍സണ്‍ മാഷുടെ ഭാര്യ റാണി നാളുകളായി രക്താര്‍ബുദത്തിന് നിരന്തര ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്ക് ധനസഹായം ആവശ്യപ്പെട്ട് അവര്‍ക്ക് മുഖ്യമന്ത്രിക്ക് കത്തെഴുതേണ്ടി വന്നു. ജോണ്‍സണ്‍ മാഷ് വളര്‍ത്തിക്കൊണ്ടുവന്ന എത്രയോ കലാകാരന്മാര്‍ മലയാളത്തിലുണ്ടായിരിക്കേയാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഈ ഗതി വന്നിരിക്കുന്നത്.

സർക്കാർ സഹായം

സർക്കാർ സഹായം

റാണി ജോണ്‍സണിന് ചികിത്സാ സഹായം സര്‍ക്കാര്‍ അനുവദിക്കുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെയാണ്: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ ഭാര്യയ്ക്ക് 3 ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു

രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോൺസണ് ചികിത്സാ സഹായം അനുവദിച്ചത്. ജോൺസൺ മാഷിന്റേയും മക്കളായ ജോൺസൺ, റെൻ ജോൺസൺ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോൺസൺ രക്താർബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.

ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
State Government decided to give medical aid to Johnson Master's wife Rani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X