Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കണമെന്ന് പറയാനാകില്ല; ചുരുളിയ്‌ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ സിനിമയുടെ ഭാഷാ പ്രയോഗങ്ങളെ പിന്തുണച്ച് ഹൈക്കോടതി. ചിത്രത്തില്‍ നിയമലംഘനം നടന്നുവെന്ന ഹര്‍ജി പരിണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ചുരുളി സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചുരുളി ഒ ടി ടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

'ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമ. ചുരുളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണ്,' പെഗ്ഗി ഫെന്‍ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജിയിലെ ആവശ്യത്തോട് ഹൈക്കോടതി വിയോജിക്കുകയാണ് ചെയ്തത്.

hgh court

ചിത്രത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമം ലംഘനം നടന്നുവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ടെന്നും ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ഹര്‍ജിക്കാരിയോട് പറഞ്ഞു. സിനിമയില്‍ പ്രത്യേക ഭാഷ മാത്രം ഉപയോഗിക്കണമെന്ന് തങ്ങള്‍ക്കെങ്ങനെയാണ് പറയാനാകുകയെന്നും കോടതി ചോദിച്ചു.

'വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാണമെന്ന് കോടതിയ്ക്ക് ആവശ്യപ്പെടാന്‍ സാധിക്കുമോ? ആ ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയാണ് സംസാരിക്കുന്നത്,' ഹൈക്കോടതി പറഞ്ഞു. ചിത്രത്തില്‍ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമെ ഹൈക്കോടതിക്ക്
പരിശോധിക്കാന്‍ സാധിക്കുവെന്നും നിലവില്‍ അത്തരത്തിലുള്ള ഒരു കണ്ടെത്തലുകളും ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി അറിയിച്ചു.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്ന ഹര്‍ജിക്കാരുടെ ആരോപണവും കോടതി തള്ളി. ചുരുളി സിനിമ തിയേറ്ററുകളില്ല ഒ ടി ടിയിലാണ് റിലീസ് ചെയ്തതെന്നും അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡി ജി പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഡി ജി പിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിരിക്കുകയാണ്.

സോണി മാനേജിങ് ഡയറക്ടര്‍, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ളവര്‍ക്ക് ഹര്‍ജിയിന്‍ മേല്‍ കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഒ ടി ടി റിലീസില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്നുമാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്.

ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരെക്കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട് എന്നിവരും സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായിരുന്നു. എസ്. ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+