കെ മുരളീധരനെതിരെ ജോസഫ് വാഴയ്ക്കൻ; പാർട്ടിയോട് കൂറു കാണിക്കണം, താൻ പ്രമാണിയാകരുത്...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെ മുരളീധരനെതിരെ കോൺഗ്രസ് ഐ ഗ്രൂപ്പിൽ പടയൊരുക്കം. കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണ്. താന്‍പ്രമാണി ആകാനാണ് മുരളിയുടെ ശ്രമമെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുരളീധരന്‍ പാര്‍ട്ടിയോടു കൂറുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസിനെക്കുറിച്ച് എംഎം ഹസന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് വീണ്ടും കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.

വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള കരുണാകരന്റെ രാജി അന്ന് അനാവശ്യമായിരുന്നു. ചതിച്ചത് ഒട്ടേറെപ്പേര്‍ ചേര്‍ന്നാണെന്നും പഴയകാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞത്. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ ചതിച്ചുവെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരൻ പറഞ്ഞിരുന്നു.

K Muralidharan

ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്തെത്തിത് കഴിഞ്ഞാഴ്ചയാണ്. കേസിന്റെ പേരില്‍ കെ കരുണാകരന്റെ മുഖ്യമന്ത്രി പദം തെറിപ്പിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമങ്ങളെ എകെ ആന്റണി തടഞ്ഞതായി ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. കരുണാകരനോട് പാര്‍ട്ടി കാണിച്ചത് നീതികേടെന്നായിരുന്നു മകള്‍ പത്മജ വേണുഗോപാലിന്റെ പ്രതികരണം. ചാരക്കേസ് കാലത്ത് കെ. രുണാകരനെ മാറ്റി എകെ ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ മുന്നിട്ടിറങ്ങിയ എ ഗ്രൂപ്പിലെ പ്രമുഖനായിരുന്നു എംഎം ഹസൻ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Joseph Vazhakkan against K Muralidharan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്