മകള്‍ മരിച്ചപ്പോള്‍ കരഞ്ഞില്ല, ജയിലില്‍ ദിലീപിനെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.. പിന്നെ കൂട്ടക്കരച്ചിൽ!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: അതിക്രൂരമായി ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ സന്ദര്‍ശിച്ചില്ലെങ്കിലും ഓണക്കോടി കൊടുത്തില്ലെങ്കിലും കുറ്റാരോപിതനായ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കിന് കുറവൊന്നും ഉണ്ടായില്ല. തിരുവോണ നാളില്‍ ജയറാം അടക്കമുള്ളവരും പിന്നീട് ഗണേഷുമെല്ലാം അടുത്തിടെ ദിലീപിനെ ചെന്ന് കണ്ടിരുന്നു. ദിലീപ് ജയിലിലായ ആദ്യ നാളുകളില്‍ ആരും ചെന്നില്ല എന്ന് വിമര്‍ശിക്കാന്‍ വരട്ടെ. തുടക്കം മുതലേ ദിലീപിന് ആളുണ്ട്. ജയിലിനകത്ത് നടന്നത് കേട്ടാല്‍ അന്തംവിടും.

ദിലീപിന് വേണ്ടി തന്ത്രം മാറ്റി പ്രമുഖ താരങ്ങൾ.. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു! വഴങ്ങാതെ പിണറായി

ആരവങ്ങൾക്ക് മുമ്പേ

ആരവങ്ങൾക്ക് മുമ്പേ

അച്ഛന്റെ ശ്രാദ്ധത്തിന് കോടതി അനുമതിയോടെ ദിലീപ് പുറത്തിറങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളിലാണ് ആലുവ സബ് ജയിലിലേക്ക് സിനിമാക്കാര്‍ ഒഴുകിയത്. എന്നാല്‍ അതിന് മുന്‍പും ദിലീപിന് പ്രിയപ്പെട്ടവര്‍ ജയിലിലെത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ അന്നറിഞ്ഞില്ലെന്ന് മാത്രം

ജോഷിയും ലാൽജോസും

ജോഷിയും ലാൽജോസും

ദിലീപിന്റെ അടുത്ത സുഹൃത്തായ ലാല്‍ ജോസാണ് അക്കൂട്ടത്തിലൊരാള്‍. ദിലീപിന് നേര്‍ക്ക് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പിന്തുണ പ്രഖ്യാപിച്ച ആളാണ് ലാല്‍ ജോസ്. സംവിധായകന്‍ ജോഷി, ജോണി ആന്റണി എന്നിവരും എത്തിയിരുന്നു

വികാരഭരിതമായ രംഗം

വികാരഭരിതമായ രംഗം

തിരക്കഥാകൃത്ത് സിബി കെ തോമസും നേരത്തെ ദിലീപിനെ കാണാനെത്തിയിരുന്നു. ജോഷിയുടേയും ലാല്‍ ജോസിന്റേയും വരവ് ആലുവ സബ് ജയിലില്‍ വികാരഭരിതമായ രംഗത്തിനാണ് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍

പൊട്ടിക്കരഞ്ഞ് ജോഷി

പൊട്ടിക്കരഞ്ഞ് ജോഷി

സ്വന്തം മകള്‍ മരിച്ചപ്പോള്‍ പോലും നിയന്ത്രണം വിടാതിരുന്ന ആളാണ് സംവിധായകന്‍ ജോഷി. എന്നാല്‍ ദിലീപിനെ ജയിലില്‍ കണ്ടപ്പോള്‍ ജോഷിക്ക് സങ്കടം സഹിക്കാനായില്ലത്രേ. ജോഷി പൊട്ടിക്കരയുകയായിരുന്നുവത്രേ ദിലീപിനെ കണ്ടപ്പോള്‍

പിന്നെ കൂട്ടക്കരച്ചിൽ

പിന്നെ കൂട്ടക്കരച്ചിൽ

ജോഷിയുടെ കരച്ചില്‍ കണ്ടപ്പോള്‍ ദിലീപിനും സങ്കടം നിയന്ത്രിക്കാനായില്ലെന്നും ദിലീപും കരയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പമുണ്ടായിരുന്ന ലാല്‍ ജോസിനും സുഹൃത്തിന്റെ ഈ അവസ്ഥയില്‍ സങ്കടം സഹിക്കാനായില്ലത്രേ.

ആശ്വസിപ്പിച്ച് ദിലീപ്

ആശ്വസിപ്പിച്ച് ദിലീപ്

ഇരുവരുടേയും സങ്കടം കണ്ടപ്പോള്‍ ദിലീപാണത്രേ ആശ്വസിപ്പിച്ചത്. ജോഷിയേയും ലാല്‍ ജോസിനേയും ആശ്വസിപ്പിക്കാന്‍ തന്റെ ഒരു അനുഭവവും ദിലീപ് പങ്കുവെച്ചുവത്രേ. അതിങ്ങനെയാണ്

ജ്യോത്സന്റെ പ്രകടനം

ജ്യോത്സന്റെ പ്രകടനം

ദിലീപ് ഒരു വിമാന അപകടത്തില്‍ കൊല്ലപ്പെടും എന്നായിരുന്നുവത്രേ ഒരു ജ്യോത്സന്‍ നടത്തിയ പ്രവചനം. അത് സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനാണത്രേ ദീലീപ് തന്റെ പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്.

ജഗതിയും ഇന്നസെന്റും

ജഗതിയും ഇന്നസെന്റും

മാത്രമല്ല നടന്മാരായ ജഗതിയുടേയും ഇന്നസെന്റിന്റേയും ഉദാഹരങ്ങളും ദിലീപ് എടുത്ത് പറഞ്ഞത്രേ. ജഗതിയേയും സുഖമില്ലാത്ത ഇന്നസെന്റിനേയും ഓര്‍ക്കൂ എന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നുമാണത്രേ ദിലീപ് ജോഷിയോടും ലാല്‍ ജോസിനോടും ആവശ്യപ്പെട്ടത്.

ഏറ്റവും മോശപ്പെട്ട സമയം

ഏറ്റവും മോശപ്പെട്ട സമയം

ജ്യോതിഷത്തില്‍ വളരെ വിശ്വാസമുള്ള ആളാണ് ദിലീപ്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണ് എന്നാണ് ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്.എത്ര ശ്രദ്ധിച്ചാലും ആപത്തുണ്ടാകുമെന്ന് കരുതിയാല്‍ മതിയെന്നും ദിലീപ് പറഞ്ഞുവത്രേ

കുറ്റം ചെയ്തിട്ടില്ല

കുറ്റം ചെയ്തിട്ടില്ല

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് കാണാനെത്തിയ സുഹൃത്തുക്കളോട് ആവര്‍ത്തിച്ചു. താന്‍ കുറ്റം ചെയ്‌തെങ്കില്‍ മാത്രമല്ലേ ദുഖിക്കേണ്ട കാര്യമുള്ളൂ. അത് ചെയ്യാത്തതിനാല്‍ തനിക്ക് വിഷമം ഇല്ലെന്നും ദിലീപ് പറഞ്ഞുവത്രേ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Film Diroctors Lal Jose and Joshy visited Dileep in Jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്