കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമന് ഉന്നത ബന്ധം; സിബിഐ അന്വേഷണം തേടി കെഎം ബഷീറിന്റെ കുടുംബം കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം തേടി കുടുംബം. പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ അന്വേഷണം വഴിതിരിച്ചുവിട്ടേക്കാമെന്ന് ബഷീറിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംശയം പ്രകടിപ്പിക്കുന്നു. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തില്‍ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

s

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാമിന്റെ കാറിടിച്ച് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്നു ശ്രീറാം എന്നാണ് ആരോപണം. അമിത വേഗതയിലാണ് കാറോടിച്ചിരുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. കോടതി നടപടികള്‍ ശ്രീറാമിന്റെ തടസവാദങ്ങള്‍ കാരണം നീണ്ടുപോകുകയാണ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

കോണ്‍ഗ്രസിന് എന്തുപറ്റി? ഒരു മാസം കൂടി നീട്ടി, പുതിയ പ്രസിഡന്റ് വൈകും, കാത്തിരിപ്പ് രാഹുലിന്റെ മനംമാറാന്‍കോണ്‍ഗ്രസിന് എന്തുപറ്റി? ഒരു മാസം കൂടി നീട്ടി, പുതിയ പ്രസിഡന്റ് വൈകും, കാത്തിരിപ്പ് രാഹുലിന്റെ മനംമാറാന്‍

കേസില്‍ പ്രതിയായ സാഹചര്യത്തില്‍ ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. കൊവിഡ് കാലത്ത് ആരോഗ്യ മേഖലയില്‍ ശ്രീറാം പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാമിനെ നിയോഗിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് എപി വിഭാഗം സുന്നി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ശ്രീറാമിലെ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റി സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിക്കുകയായിരുന്നു.

English summary
Journalist KM Basheer family Seeks CBI Probe Against Sreeram Venkitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X