Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാവിഷനുള്ളില്‍ സംഭവിച്ചത് എന്ത്; ചാനല്‍ പൂട്ടിയത് എങ്ങനെ? സനീഷ് ഇളയിടത്ത് തുറന്ന് പറയുന്നു

കേരളത്തിലെ മുന്‍നിര മാധ്യപ്രവർത്തകരില്‍ ഒരാളാണ് സനീഷ് ഇളയിടത്ത്. മംഗളം, വർത്തമാനം തുടങ്ങിയ പത്രങ്ങിലൂടെ മാധ്യമപ്രവർത്തന രംഗത്തേക്ക് എത്തിയ അദ്ദേഹം ഇന്ത്യാ വിഷനിലൂടെയാണ് ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ തുടങ്ങിയ ചാനലുകളില്‍ പ്രവർത്തിച്ച അദ്ദേഹം ന്യൂസ് 18 മലയാളത്തിലായിരുന്നു അടുത്തകാലം വരേയുണ്ടായിരുന്നത്.

പിന്നീട് ന്യൂസ് 18 യും വിട്ട അദ്ദേഹം കഴിഞ്ഞയാഴ്ച ദ മലബാര്‍ ജേണല്‍ എന്ന ന്യൂസ് പോർട്ടലിന്റെ ഭാഗമാവുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും. ടി എം ജെയുടെ സിഇഓ , എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. ഇപ്പോഴിതാ ഇന്ത്യാവിഷന്‍ ജീവിതം അടക്കമുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് പ്രേക്ഷകർക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടീസ് വേള്‍ഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രങ്ങളില്‍ ജോലി ചെയ്യുന്ന സമയത്താണ് ടെലിവിഷന്‍ ന്യൂസ്

പത്രങ്ങളില്‍ ജോലി ചെയ്യുന്ന സമയത്താണ് ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ വരുന്നുണ്ടെന്ന കാര്യം നമ്മളിലേക്ക് എത്തുന്നതെന്നാണ് സനീഷ് ഇളയിടത്ത് അഭിമുഖത്തില്‍ പറയുന്നത്. വർത്തമാനത്തിലുള്ള സമയത്ത് ഇന്ത്യാവിഷന്‍ വന്നിട്ടുണ്ട്. വലിയൊരു സംഭവമായിട്ടായിരുന്നു അവരുടെ വരവ്. എംടി വാസുദേവന്‍ നായർ, എംടി നികേഷ് കുമാർ തുടങ്ങിയ ആളുകളൊക്കെ ആ സംഘത്തിലേക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും ഇന്ത്യാവിഷനിലേക്ക് എത്തുന്നതെന്നും സനീഷ് വ്യക്തമാക്കുന്നു.

വളരെ മനോഹരമായ കാലമായിരുന്നു ഇന്ത്യാവിഷനിലേത്.

വളരെ മനോഹരമായ കാലമായിരുന്നു ഇന്ത്യാവിഷനിലേത്. ഈ ജോലിയുടെ ആദ്യകാര്യങ്ങളെല്ലാം പഠിച്ചത് അവിടെ നിന്നായിരുന്നു. അതൊരു അഭിമാനകരമായ കാര്യം കൂടിയാണ്. പിന്നീട് ടെലിവിഷന്‍ ന്യൂസ് ചാനലകളുടെ പല മേഖലകളിലേക്ക് ചിതറിപ്പോയ പലരും അവിടെ ഉണ്ടായിരുന്നു. എംടി നികേഷ് കുമാറായിരുന്നു കേന്ദ്ര ബിന്ദു. കേരളത്തിലെ ടെലിവിഷന്‍ വാർത്താ രംഗത്തെ ആ മട്ടിലേക്ക്, അതിന്റെ ശരി തെറ്റുകളോട് കൂടി മാറ്റിയ ആളാണ് നികേഷ് കുമാർ. വലിയൊരു സാന്നിധ്യവും പ്രവർത്തനപരിചയവുമായിരുന്നു അത്.

ഇതൊക്കെ തന്നെയാണെങ്കിലും ശമ്പളം കിട്ടില്ലായിരുന്നു

ഇതൊക്കെ തന്നെയാണെങ്കിലും ശമ്പളം കിട്ടില്ലായിരുന്നു ഇന്ത്യാവിഷനില്‍. സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന ആളെന്ന നിലയില്‍ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ആ സമയത്താണ് ഏഷ്യാനെറ്റിലേക്ക് വിളിക്കുന്നത്. അന്ന് സെലക്ട് ചെയ്ത ആളുകളില്‍ ഞാന്‍, മഞ്ജുഷ് ഗോപാല്‍, കെജി കമലേഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. മനോരമ ചാനല്‍ വന്ന് ഷാനിയും പ്രമോദ് രാമനുമൊക്കെ അവിടേക്ക് പോയ സമയം കൂടിയാണ്.

എല്ലാവരും പോവരുത്, കുറച്ച് കൂടി ക്ഷമിക്കൂ എന്നും

അങ്ങനെയിരിക്കെയാണ് എല്ലാവരും പോവരുത്, കുറച്ച് കൂടി ക്ഷമിക്കൂ എന്നും പറഞ്ഞ് ചെയർമാന്‍ എംകെ മുനീർ വരുന്നത്. അതോടെ ഏഷ്യാനെറ്റിലേക്ക് പോവാതെ രണ്ട് മൂന്ന് മാസം കൂടി അവിടെ തുടർന്നു. എന്നാല്‍ വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും വലിയ ഓഫറായിരുന്നു വന്നത്. സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരം കഥാകൃത്ത് ഉണ്ണി ആർ മുഖേന ഒരിക്കല്‍ നിരസിച്ച ഏഷ്യാനെറ്റിലേക്ക് പോവുകയായിരുന്നുവെന്നും സനീഷ് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റിലെ ജോലി സാഹചര്യം വ്യത്യസ്തമാണ്.

ഏഷ്യാനെറ്റിലെ ജോലി സാഹചര്യം വ്യത്യസ്തമാണ്. ഇന്ത്യാവിഷന്‍ പേലെയല്ല, അത് നമുക്ക് അവിടെ മിസ് ചെയ്യും. അതേസമയം തന്നെ ഏഷ്യാനെറ്റ് വളരെ സുരക്ഷിതമായ ഒരു സ്ഥാപനം കൂടിയാണ്. ഇതിനിടയിലാണ് ഇന്ത്യാവിഷനില്‍ നിന്നും നികേഷ് കുമാർ പോവുന്നത്. നികേഷ് പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടും എന്നാണ് അർത്ഥം. ആ സമയത്താണ്, എംബി ബഷീർ, ജോർജ് പുളിക്കന്‍, എന്‍കെ ഭൂപേഷ് തുടങ്ങിയവർ ഇന്ത്യാവിഷന്‍ നടത്താന്‍ തീരുമാനിക്കുന്നതും എന്നെ അവിടേക്ക് തിരികെ വിളിക്കുന്നതും. പിന്നെ സ്ഥാപനം പൂട്ടുന്നത് വരെ അവിടെ ഉണ്ടായിരുന്നു.

ഈ രണ്ട് ഘട്ടങ്ങളും വളരെ മനോഹരമായിരുന്നു.

ഈ രണ്ട് ഘട്ടങ്ങളും വളരെ മനോഹരമായിരുന്നു. സാമ്പത്തികപരമായ കാര്യങ്ങളും ഇപ്പോള്‍ നോക്കുമ്പോള്‍ കാണുന്ന പ്രഫഷണലിസം ഇല്ലല്ലോ എന്ന തോന്നലും ഒഴിച്ച് നിർത്തിയാല്‍ ഒരു ജോലിസ്ഥലം എന്ന നിലക്ക് വളരെ മനോഹരമായ സ്ഥലമാണ് ഇന്ത്യാവിഷന്‍. ആളുകള്‍ സന്തോഷത്തോടെ പെരുമാറിയിരുന്ന ഒരു കാലവുമാണ്. ഇപ്പോള്‍ ആ സ്ഥാപന ഇല്ല എന്നതിനാല്‍ തന്നെ അത് കൂടുതല്‍ മനോഹരമായി അനുഭവപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഇന്ന ഒരു കാരണം, അല്ലെങ്കില്‍ ഒറ്റക്കാരണം എന്നതൊന്നും

ഇന്ന ഒരു കാരണം, അല്ലെങ്കില്‍ ഒറ്റക്കാരണം എന്നതൊന്നും ഇന്ത്യാവിഷന്‍ പൂട്ടിപോയതിന് പിന്നിലെന്ന പറയാന്‍ സാധ്യമല്ല. മാനേജ്മെന്റിന്റെ പിഴവുകള്‍ എന്നതാണ് വളരെ വ്യക്തിപരമായ എന്റെ വിലയിരുത്തല്‍. ആ പിഴവ് ആ സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നു. അത് മറികടന്ന് മുന്നോട്ട് പോവണമെങ്കില്‍ ആത്മവിശ്വാസത്തോടെയുള്ള ഒരു ഉറച്ച നിലപാട് അവർക്ക് വേണമായിരുന്നു. രാഷ്ട്രീയക്കാരായിരുന്നതിനാല്‍ തന്നെ അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത് അത് തന്നെയായിരിക്കും.

ഏങ്ങനെയും ഇന്ത്യാവിഷനെ നിലനിർത്തും എന്നൊരു

ഏങ്ങനെയും ഇന്ത്യാവിഷനെ നിലനിർത്തും എന്നൊരു തീരുമാനം എടുക്കാന്‍ അവർക്ക് സാധിച്ചില്ല. അക്കാര്യത്തില്‍ എംകെ മുനീർ അടക്കമുള്ളവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അവർക്ക് പ്രധാനപ്പെട്ടത് എന്ത് എന്ന് നോക്കിയിട്ടാണല്ലോ അവർ തീരുമാനം എടുക്കുക. അദ്ദേഹത്തിന് അത് രാഷ്ട്രീയമായിരുന്നു. മാധ്യമസ്ഥാപനം എന്ന നിലയില്‍ നന്നായി പോയിരുന്നെങ്കിലും സാമ്പത്തികവശം മോശമായിരുന്നു. അങ്ങനെയൊക്കെയാണ് ഇന്ത്യാവിഷന്‍ പൂട്ടപ്പെട്ടതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.

മാധ്യമപ്രവർത്തകരുടെ കുഴപ്പം കൊണ്ടല്ല ഇന്ത്യാവിഷന്‍ പൂട്ടിയത്,

മാധ്യമപ്രവർത്തകരുടെ കുഴപ്പം കൊണ്ടല്ല ഇന്ത്യാവിഷന്‍ പൂട്ടിയത്, ആ സ്ഥാപനം എങ്ങനെയെങ്കിലും നിലനില്‍ക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് മാധ്യമപ്രവർത്തകരാണ്. ഇന്ത്യവിഷന്റെ തകർച്ചയ്ക്ക് രാഷ്ട്രീയമായ കാര്യങ്ങളും ഉണ്ടാവും. പക്ഷെ പ്രധാനമായും അത് മാനേജ്മെന്റിലെ പാളിച്ചകള്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+