'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- സുരേന്ദ്രനെ, നദ്ദ ശാസിച്ചെന്ന് കൈരളി, വാർത്തകൾ ഇങ്ങനെ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിലും ഇപ്പോഴത്തെ കുഴല്‍പണം അടക്കമുള്ള വിവാദങ്ങളിലും കടുത്ത അതൃപ്തിയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രകടിപ്പിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രനോട് ഇക്കാര്യം ജെപി നദ്ദ നേരിട്ട് തന്നെ പറഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇത്തരത്തില്‍ എന്തെങ്കിലും വിമര്‍ശനങ്ങള്‍ നേരിട്ടതായി ബിജെപിയുടെ ഔദ്യോഗിക നേതൃത്വം സ്ഥിരീകരിക്കുന്നില്ല. തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് കെ സുരേന്ദ്രന് പ്രതികരിച്ചത്.

ചോദിച്ചതെല്ലാം തന്നിട്ടും
'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- ഇങ്ങനെയൊരു ചോദ്യമാണ് ശാസനാ രൂപത്തില്‍ കെ സുരേന്ദ്രന് നേരിട്ടത് എന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും അങ്ങനെയൊരു പരാമര്‍ശമോ ശാസനയോ നദ്ദ- സുരേന്ദ്രന് കൂടിക്കാഴ്ചയില്‍ ഉണ്ടായതായി മറ്റ് മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതൃപ്തി അറിയിച്ചെന്ന്
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിലും ഇപ്പോഴുള്ള വിവാദങ്ങളിലും ജെപി നദ്ദ കെ സുരേന്ദ്രനെ അതൃപ്തി അറിയിച്ചു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിയാണ് നദ്ദ നേരിട്ട് സുരേന്ദ്രനെ അറിയിച്ചത് എന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറ്റമുണ്ടാകുമെന്ന സൂചന
ഇത്തരത്തിലാണ് കേരളത്തിലെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍, അത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല എന്ന സന്ദേശവും ജെപി നദ്ദ നല്‍കിയതായാണ് വാര്‍ത്ത. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു.

പല റിപ്പോര്‍ട്ടുകള്‍
കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഇതിനകം തന്നെ പലരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സിവി ആനന്ദബോസ്, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന ഇ ശ്രീധരന്, ജേക്കബ് തോമസ്, സുരേഷ് ഗോപി എന്നിവരെയാണ് ഇക്കാര്യം കേന്ദ്ര നേതൃത്വം ഏല്പിച്ചത്.

ആനന്ദബോസ് റിപ്പോര്‍ട്ട് നല്കി
ഇതില്‍ സിവി ആനന്ദബോസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് കൈമാറിക്കഴിഞ്ഞു. നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും എല്ലാം പ്രതികരണം തേടിയാണ് ആനന്ദബോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനമുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

അണികളിലും അതൃപ്തി
തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിറകെ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ അണികള്‍ക്കിടയിലും ശക്തമായ അതൃപ്തിയുണ്ട്. പാര്‍ട്ടിയെ പൊതുമധ്യത്തില്‍ പ്രതിരോധിക്കേണ്ടി വരുന്നത് തങ്ങള്‍ക്കാണ് എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications