10 ലക്ഷം വാങ്ങിയത് പെങ്ങളുടെ വിവാഹത്തിന്, പ്രൊഡക്ഷന്‍ കമ്പനി പിരിച്ചുവിട്ടു; പെപ്പെയ്ക്കെതിരെ നിര്‍മാതാവ്
കൊച്ചി: ജൂഡ് ആന്തണി ജോസഫ് - ആന്റണി പെപ്പെ വര്‍ഗീസ് പ്രശ്നത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ കുമാറും. പെപ്പൈ സിനിമക്കായി 10 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയക് സഹോദരിയുടെ വിവാഹക്കാര്യം പറഞ്ഞ് കൊണ്ട് തന്നെയാണ് എന്ന് അരവിന്ദ് കുറുപ്പും പ്രവീണ്‍ കുമാറും പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെ ആണ് ഇരുവരുടേയും പ്രതികരണം.
ഇവരുടെ സിനിമയില്‍ അഭിനയിക്കുന്നതിനായിരുന്നു പെപ്പെ പണം വാങ്ങിയിരുന്നത്. സിനിമയുടെ തിരക്കഥ പെപ്പെ വായിച്ചിരുന്നതാണ് എന്നും സിനിമ ചെയ്യാം എന്ന് അന്ന് പെപ്പെ ഏറ്റതായിരുന്നു എന്നും ഇരവരും പറയുന്നു. സിനിമയിലേക്ക് ആന്റണി പെപ്പെയുടെ പേര് നിര്‍ദേശിക്കുന്നത് ജൂഡ് തന്നെയായിരുന്നു എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. എനിക്ക് വേണ്ടി ഒരാള്‍ ബലിയാടാകാന്‍ പോകുന്നു എന്ന് തോന്നിയതിനാലാണ് സംഭവത്തില്‍ ഒരു വിശദീകരണം നല്‍കുന്നത് എന്ന് അരവിന്ദ് കുറുപ്പ് പറഞ്ഞു.

ഇരുവരുടേയും വാക്കുകളിലേക്ക്
സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് ജൂഡ് തന്നെയാണ് ആന്റണി വര്‍ഗീസിന്റെ പേര് നിര്‍ദേശിക്കുന്നത്. വളരെ നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. ആ ഒരു കാര്യം കൊണ്ട് നമ്മള് ആദ്യം തന്നെ ആന്റണിയെ അപ്രോച്ച് ചെയ്യാമെന്ന് വിചാരിച്ചു. ഞങ്ങള്‍ പോയി ആന്റണി വര്‍ഗീസിന്റെ അടുത്ത് പോയി, കണ്ടു, സംസാരിച്ചു. എല്ലാം വളരെ പോസിറ്റിവായിട്ടായിരുന്നു. കഥ നമ്മള് ബ്രീഫ് ചെയ്തിരുന്നു.
തിരക്കഥാകൃത്തും സംവിധായകനും ആണ് കഥ ബ്രീഫ് ചെയ്തത്. പുള്ളി ഭയങ്കര സാറ്റിസ്ഫൈഡ് ആയിരുന്നു. ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റാകുമായിരുന്നു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് ലക്ഷം രൂപ ആന്റണി വര്‍ഗീസിന് അഡ്വാന്‍സ് കൊടുക്കാം എന്നായിരുന്നു പ്ലാന്‍ ചെയ്തത്. അന്ന് നമ്മുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് പുള്ളിയുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
ഈ ആവശ്യം കൊണ്ട് 10 ലക്ഷം രൂപ അഡ്വാന്‍സ് വേണം. അതുകൊണ്ടാണ് 10 ലക്ഷം രൂപ തന്നെ അഡ്വാന്‍സ് കൊടുക്കുന്നത്. ആന്റണി വര്‍ഗീസിനെ അന്ന് ആദ്യമായിട്ട് കാണുകയാണ്. പുള്ളിയുടെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ല. 2019 ജൂണ്‍ 27 ന് ആണ് അഡ്വാന്‍സ് കൊടുത്തത്. കഥയെപ്പറ്റി ആന്‍ണിക്ക് വ്യക്തമായി അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് പ്രിന്റ് ചെയ്ത തിരക്കഥ ആന്റണിക്ക് കൊടുക്കുന്നത്.
കഥയില്‍ യാതൊരു എതിരഭിപ്രായവും അപ്പോഴും ആന്റണി ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഡിസംബര്‍ ആദ്യവാരം കാസ്റ്റിങ് വീഡിയോ ഷൂട്ട് ചെയ്തു. പുള്ളിയെ കിട്ടാന്‍ അല്പം ബുദ്ധിമുട്ടി. എങ്കിലും അദ്ദേഹം സഹകരിച്ചു. ജനുവരി 10-ന് സിനിമ ആരംഭിക്കാമെന്നും പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട് എന്നും അത് കഴിഞ്ഞ് ചെയ്യാമെന്നും പുള്ളി സമ്മതിച്ചു.
ജനുവരി 10 എന്ന തീയതി വെച്ച് റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കി. എന്നാല്‍ ഡിസംബര്‍ 23-ന് ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ലെന്നും താത്പര്യമില്ലെന്നും ആന്റണി പറയുന്നത്. ഡിസംബര്‍ 29-ന് സംവിധായകന് പുള്ളിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഇത് ചെയ്യുന്നില്ല എന്ന് തന്നെയായിരുന്നു മറുപടി. ആന്റണി ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പായതോടെ അഡ്വാന്‍സ് 10 ലക്ഷം തിരികെ ചോദിച്ചു.

കൂടാതെ ഇതിനൊപ്പം ചെലവായ തുകയുടെ അഞ്ച് ശതമാനവും ചോദിച്ചു. എന്നാല്‍ ചെലവായ പൈസ തരില്ലെന്ന് ആന്റണി അറിയിച്ചു. ഞങ്ങള്‍ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആണ് ആന്റണി 10 ലക്ഷം തിരികെ തന്നത്. കൈ കൊടുത്ത് പിരിഞ്ഞു എന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. പൈസ തിരിച്ച് തന്നല്ലോ, പിന്നെ എന്താ പ്രശ്നം എന്നാണ് പലരും ചോദിക്കുന്നത്.
10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് 45 ദിവസം നമ്മള് ചെലവാക്കുന്ന തുക വളരെ കൂടുതലാണ്. പുള്ളി കളഞ്ഞിട്ട് പോയതോടെ സിനിമ അവിടെ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആന്റണി സ്വന്തം പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ പ്രൊഡക്ഷന്‍ നിര്‍ത്തുകയും കമ്പനി പിരിച്ചുവിടുകയും ചെയ്തു. എല്ലാവര്ക്കും കുടുംബം പ്രധാനമാണ്. തീരുമാനം എടുക്കുമ്പോള്‍ ഉറച്ച് നില്ക്കാനാകാണം.
ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമുള്ള എനിക്ക് അത് കളയാന്‍ സാധിക്കില്ല. ഞാന്‍ ആയതുകൊണ്ടാണ് ജൂഡ് അത്രയും വൈകാരികമായി സംസാരിച്ചത്. 10 ലക്ഷം രൂപ അഡ്വാന്‍സ് വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണ് എന്നും അത് സത്യമാണ് എന്നും പ്രവീണും പറഞ്ഞു. ഈ സിനിമ ആന്റണി വേണ്ടെന്ന് വെച്ചപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ വഴിമുട്ടിയ അവസ്ഥയിലായിരുന്നു.
ജൂഡ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരഞ്ഞാണ് അവിടെ നിന്നിറങ്ങുന്നത്. കുടുംബത്തിന്റെ കുറ്റം പറച്ചിലും ആളുകളുടെ പരിഹാസവും നേരിട്ടുവെന്നും പ്രവീണ്‍ പറഞ്ഞു. അതേസമയം ഇരുവരുടേയും വീഡിയോ ജൂഡ് ആന്തണി ജോസഫും പങ്ക് വെച്ചിട്ടുണ്ട്. സത്യം അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെയാണ് വീഡിയോ ജൂഡ് പങ്കുവെച്ചിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications