Get Updates
Get notified of breaking news, exclusive insights, and must-see stories!

'നന്മമരം' പണവുമായി മുങ്ങി; മകള്‍ക്ക് വൃക്കരോഗം ബാധിച്ച് 6 വര്‍ഷത്തോളമായി, സഹായം അഭ്യര്‍ത്ഥിച്ച് സാറാസിലെ നടി

തിരുവനന്തപുരം: മഹാഷേിന്റെ പ്രതികാരം ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് വിമല. ഈ അടുത്ത് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം സാറാസില്‍ അഭിനയിക്കാനും വിമലയ്ക്ക് അവസരം ലഭിച്ചു.

സാറാസിലെ അമ്മായി വേഷത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ നടി തന്റെ വൃക്ക രോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വൃക്ക കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണമെന്നാണ് വിമല പറയുന്നത്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

1


ആറ് വര്‍ഷത്തോളമായി വിമലയുടെ മകള്‍ വൃക്കരോഗം ബാധിച്ച് കിടപ്പിലാണ്. വൃക്ക നല്‍കാന്‍ വിമല തയ്യാറാണെങ്കിലും ഡയാലിസി് ചെയ്യാന്‍ പോലുമുള്ള പണം ഇല്ലെന്ന് നടി പറയുന്നു. സഹായിക്കാമെന്ന് പറഞ്ഞ് വീഡിയോ ചെയ്യാന്‍ വന്ന ഒരാള്‍ പണവുമായി മുങ്ങിയെന്നും വിമല പറയുന്നു. അവരുടെ വാക്കുകള്‍ ഇങ്ങനെ.

2

എന്റെ മകളാണിത്, അവള്‍ക്ക് കിഡ്‌നിക്ക് അസുറം തുടങ്ങിയിട്ട് ആറ് വര്‍ഷത്തോളമായി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് പോലും ഇപ്പോള്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഡ്‌നി കൊടുക്കാമെന്ന് ഞാന്‍ വിചാരിച്ചതാണ്. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള കാശ് പോലും ഞങ്ങളുടെ കയ്യില്‍ ഇല്ല.

3

ദയവ് ചെയ്ത് എല്ലാവരും സഹായിക്കണം, അല്ലാതെ യൊതരു വഴിയുമില്ലെന്നും വിമല പറയുന്നു. പണം സംഘടിപ്പിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നന്മ മരം ചമഞ്ഞെത്തിയ ആളുടെ തട്ടിപ്പിനെ കുറിച്ചും വിമല പറയുന്നുണ്ട്. പണം സംഘടിപ്പിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി കാസര്‍കോട് നിന്ന് ഒരു വ്യക്തി എത്തിയിരുന്നെന്ന് വിമല പറഞ്ഞു.

4

ഞങ്ങളെ വച്ച് സഹായം അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ ചെയ്യാമെന്നും വീഡിയോ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായം ലഭിക്കുന്നതിനും വേണ്ടി 13000 രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അത് വിശ്വസിച്ച് സിനിമയില്‍ നിന്ന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ഇയാള്‍ക്ക് പണം നല്‍കിയെന്ന് വിമല പറയുന്നു.

5

തുടര്‍ന്ന് ഒരു തവണ കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങി. ആകെ 20000 രൂപ ഇയാള്‍ക്ക് ഇതും പറഞ്ഞ് നല്‍കി. എന്നാല്‍ സഹായം ഒന്നും കിട്ടാതായതോടെ ഇയാളെ വീണ്ടും വിളിച്ചു. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ 30000 രൂപ തരാണമെന്നും ഇതിലൂടെ വീഡിയോ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നായിരുന്നു അയാള്‍ പറഞ്ഞത്.

6

ഈ തുക കയ്യിലുണ്ടെങ്കില്‍ സഹായം അഭ്യര്‍ത്ഥിക്കുമോ എന്ന് ചോദിച്ച് ഫോണ്‍ വച്ചെന്ന് വിമല പറഞ്ഞു. ഭര്‍ത്താവിന്റെ മരണം ശേഷം വളരെ കഷ്ടപ്പെടുത്തിയാണ് വിമല മക്കളെ വളര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് നാരായണന്‍ മരിച്ചത്. രണ്ട് പെണ്‍മക്കളാണ് വിമലയ്ക്കുള്ളത്. ഇവരുടെ വിവാഹം നടത്തി താമസിച്ചിരുന്ന വീട് ഉള്‍പ്പടെ വില്‍ക്കേണ്ടി വന്നിരുന്നു.

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+