Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരുകന്റെ മരണം; മെഡിക്കൽ കോളേജ് അധികൃതർക്ക് മന്ത്രിയുടെ സപ്പോർട്ട്, വീഴ്ചപറ്റിയെന്ന് പറയാനാകില്ല..

പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. 15 വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ല. നിലവില്‍ വെന്റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുള്ള സ്റ്റാൻഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ലെന്ന് അവർ പറഞ്ഞു. മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്ന സമയത്ത് 15 വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നെന്ന് റിപ്പോർട്ട് വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിശദമായ റിപ്പോർട്ട് കിട്ടിയശേഷമേ തിരുവനന്തപുരം മെഡിക്കൽ കേളേജ് അധികൃതർക്ക് വീഴ്ചപറ്റിയോ എന്ന് പറയാനാകൂവെന്നും മന്ത്രി പറഞ്ഞു. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് ആരോഗ്യ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

15 വെന്റിലേറ്ററുകൾ ഒഴിവ്

15 വെന്റിലേറ്ററുകൾ ഒഴിവ്

മുരുകനെ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചിരുന്നതായിരുന്നു ഇവ. അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാന്‍ അഞ്ച് വെന്റിലേറ്ററുകളും ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

സൂപ്രണ്ടിന്റെ മൊഴി

സൂപ്രണ്ടിന്റെ മൊഴി

ആശുപത്രിയിലെ 55 വെന്റിലേറ്ററുകളില്‍ രോഗികളുണ്ടായിരുന്നു. 19 വെന്റിലേറ്ററുകള്‍ ആ സമയം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പോലീസിനു നല്‍കിയ മൊഴിയിൽ പറയുന്നു.

യഥാസമയം ചികിത്സ കിട്ടിയില്ല

യഥാസമയം ചികിത്സ കിട്ടിയില്ല

വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് മുരുകന് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കാത്തതെന്നായിരുന്നു വിശദീകരണം. യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം.

ചികിത്സ നിഷേധിച്ചു

ചികിത്സ നിഷേധിച്ചു

തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

അടിയന്തിര സാഹചര്യത്തിൽ അഞ്ച് വെന്റിലേറ്ററുകൾ

അടിയന്തിര സാഹചര്യത്തിൽ അഞ്ച് വെന്റിലേറ്ററുകൾ

അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാന്‍ അഞ്ച് വെന്റിലേറ്ററുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും മുരുകനെ പ്രവേശിപ്പിച്ച സമയത്ത് ഒഴിവില്ലായിരുന്നു എന്നാണ് പറഞ്ഞത്.

മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു

മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു

മുരുകന്റെ മരണത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. മുരുകന്റെ ഭാര്യക്കും മക്കള്‍ക്കും പത്ത് ക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+