ആരെങ്കിലും പറഞ്ഞാല്‍ ചാടിക്കേറി സുധാകരന്‍ പോകും, മോന്‍സന്റെ ചികിത്സയില്‍ മുരളീധരന്‍ പറഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെ കണ്ടതില്‍ വിശദീകരണവുമായി കെ മുരളീധരന്‍. സുധാകരന്‍ അവിടെ ചികിത്സയ്ക്ക് പോയതാണ്. ആരെങ്കിലും മോന്‍സന്റെ അടുക്കല്‍ നല്ല ചികിത്സയാണെന്ന് പറഞ്ഞാല്‍ ഉടനെ അങ്ങോട്ട് പോകുന്ന ശീലം സുധാകരനുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മികച്ച ചികിത്സയാണ് അവിടെ കിട്ടുന്നതെന്ന് സുധാകരന്‍ എങ്ങനെയെങ്കിലും അറിഞ്ഞിട്ടുണ്ടാവും. സുധാകരനൊരു സ്വഭാവമുണ്ട്. ഇക്കാര്യം അദ്ദേഹത്തോട് ഞാന്‍ പറയാറുമുണ്ട്. എവിടെയെങ്കിലും നല്ല ചികിത്സയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അവിടേക്ക് പോകുന്നതാണ് സുധാകരന്റെ ശീലമെന്നും മുരളീധരന്‍ പറയുന്നു.

സുധാകരനോട് ഇത്തരത്തില്‍ ചികിത്സ നടത്തരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ത്വക്ക് രോഗം വന്നപ്പോള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാവും മോന്‍സന്‍ വിദഗ്ധനായ ഡോക്ടറാണെന്ന്. അങ്ങനെ പറ്റിയതാണ് ഇത്. അല്ലാതെ ഈ പറയുന്ന മറ്റ് കുഴപ്പങ്ങളൊന്നുമില്ല.ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന് അന്വേഷിക്കാവുന്നതല്ലേ. ഏത് അന്വേഷണവും നടത്തട്ടെ. എംപിമാരുടെ ലിസ്റ്റ് പരിശോധിക്കാന്‍ മോന്‍സന്‍ എല്ലാവരുടെയും പേര് പറഞ്ഞത്. അതില്‍ അങ്ങനെ കഥയൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. മോന്‍സന്റെ സംഭാഷണത്തില്‍ സുധാകരനും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള സംഭാഷണമാണ്.
മോന്‍സന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ സുധാകരനില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. റെഡ് ടാഗ് മാറിയാല്‍ കോടീശ്വരനാണെന്നൊക്കെ മോന്‍സന്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. എകെ ആന്റണിക്ക് ഇത് അറിയാമെന്നും, പക്ഷേ സഹായിച്ചിട്ടില്ലെന്നും പറയുന്നു. വയലാര്‍ രവി ഭയങ്കരമായി സഹായിച്ചിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞിട്ടുണ്ട്. അതേസമയം മോന്‍സന്‍ മാവുങ്കല്‍ 17 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് തൃശൂരിലെ വ്യവസായി ഹണീഷ് ജോര്‍ജ് വെളിപ്പെടുത്തി. മോന്‍സന്റെ മകളുടെ വിവാഹാവശ്യത്തിന് താന്‍ പണം നല്‍കിയെന്നും ഇയാള്‍ പറയുന്നു.
തനിക്ക് മോന്‍സനുമായി മറ്റ് ഇടപാടുകളില്ലെന്നും ഹണീഷ് പറയുന്നു. തന്നെ കബളിപ്പിച്ചതിന് കേസ് കൊടുക്കും. മോന്‍സന്റെ അടുത്ത് താന്‍ ചികിത്സയ്ക്ക് പോയിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഓഫീസില്‍ വന്നപ്പോഴായിരുന്നു മോന്‍സനെ പരിചയപ്പെടുന്നത്. 15 മുതല്‍ 17 ലക്ഷം രൂപ വരെ മോന്‍സന് നല്‍കിയിട്ടുണ്ട്. ഇയാളുടെ വാഹനങ്ങള്‍ പാലിയേക്കരയിലാണ് നന്നാക്കിയിരുന്നത്. ഇതിനായി എത്തുമ്പോഴാണ് ഓഫീസില്‍ വന്നിരുന്നതെന്നും ഹനീഷ് വ്യക്തമാക്കി. അതേസമയം മോന്‍സന്റെ കള്ളക്കഥകള്‍ പുറംലോകമറിഞ്ഞത് വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിംഗ് നടത്തിവന്ന മലയാളി വനിതയുമായിട്ടുള്ള അടുപ്പം തകര്‍ന്നതിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷത്തോളം ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മോന്‍സന്‍ വിവാഹിതനാണെന്നും, മറ്റ് സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ മനസ്സിലാക്കി.അതോടെയാണ് ബന്ധം തകര്‍ന്നത്. ഇതിന് ശേഷം മോന്‍സനെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു. ഇവര്‍ ലോക കേരള സഭാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഈ വിദേശ വനിത സ്വയം വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് പരാതി നല്‍കിയവര്‍ പറയുന്നു. മോന്‍സന്‍ ഇവര്‍ക്കൊപ്പം കേരള സഭയില്‍ ഉണ്ടായിരുന്നുവെന്നും, ആ സമയത്ത് തന്നെ വിഷയം വലിയ ചര്‍ച്ചയായി മാറിയിരുന്നുവെന്നും ഇവര്‍ പറയുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
മോന്‍സന് പരാതിക്കാരില്‍ കുറച്ച് പേര്‍ പണം നല്‍കിയിരുന്നു. അതിനെല്ലാം ഈ വിദേശ വനിത സാക്ഷിയാണ്. അകന്നപ്പോള്‍ മാത്രമാണ് ഇവര്‍ കേസ് കൊടുത്തവരെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ സജീവമാക്കിയത്. ഇത് സ്വയം രക്ഷപ്പെടാന്‍ വേണ്ടിയാണെന്ന് ഇവര്‍ പറയുന്നു. തിരുവനന്തപുരത്തെ ലോക കേരള സഭ കഴിഞ്ഞ വര്‍ഷം നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മുതിര്‍ന്ന പോലീസുകാരെ അടക്കം മോന്‍സന് പരിചയപ്പെടുത്തി കൊടുത്തത് ഈ വനിതയാണ്. കേരളത്തിലെത്തി മോന്‍സനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ പ്രശ്‌നവുമായി വന്നതോടെയാണ് ഇവര്‍ മോന്‍സനുമായി അകന്നത്. പിന്നീട് വിദേശത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.












Click it and Unblock the Notifications