Get Updates
Get notified of breaking news, exclusive insights, and must-see stories!

‘കെ എം മാണി യുഡിഎഫിന്റെ അഭിമാനം, സർക്കാരിന്റേത് നാണം കെട്ട സമീപനം- കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയുണ്ടായത് കെ എം മാണിയെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമമാണ്. കയ്യാങ്കളി നടത്തിയവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതിന് വേണ്ടി യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

1

കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണെന്നും സ്പീക്കറുടെ കസേര വലിച്ചെറിയുന്നതാണോ എംഎല്‍എയുടെ മൗലീകാവകാശമെന്നും കെ മുരളീധരൻ ചോദ്യം ചെയ്യുന്നു. മാണി സര്‍ കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും കെഎം മാണി പറയുന്നു. നിയമസഭയിൽ നടന്നത് അവകാശങ്ങളല്ലെന്നും അവകാശധ്വസംനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൗലീകാവകാശം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഈ വിഷയത്തിൽ യുഡിഎഫ് ശക്തമായ നിലപാട് തുടരുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

2


നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ച വാദത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. തിങ്കളാഴ്ചയായിരുന്നു സംഭവം. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ മുൻ ധനമന്ത്രി കെ എം മാണിയ്ക്കെതിരെ ഈ പരാമർശം നടത്തിയത്.

3


ബജറ്റ് അവതരണത്തിനിടെ എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന്‍ ആയതുകൊണ്ടാണ്. ഇതിനെത്തുടർന്നുള്ള പ്രതിഷേധമാണ് സഭയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നും രഞ്ജിത് കുമാർ വ്യക്തമാക്കി. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി ഇറങ്ങിയതോടെ കേരള നിയമസഭയിലെ സുപ്രധാനമായ ബജറ്റ്, ധന ബില്‍ അവതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. അതേ സമയം കേരള നിയമസഭയില്‍ ഉണ്ടായ കയ്യങ്കാളി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേസ് പരിഗണിക്കുന്നതിനിടെ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

4


നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎല്‍എമാര്‍ ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. പാര്‍ലമെന്റിലും ഇത്തരം നടപടികള്‍ ഉണ്ടാവുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. എംഎല്‍എമാരുടെ ഭാഗത്ത് നിന്ന് സഭയില്‍ ഉണ്ടായത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടണമെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു.

Recommended Video

cmsvideo
    കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
    5


    സഭയിലുണ്ടായ അക്രമം എന്ത് സന്ദേശമാണ് നല്‍കിയതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എം ആര്‍ ഷായും ചോദ്യമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി ആയാണ് 'കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് എംഎല്‍എ മാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചതെന്ന് എന്ന് അഭിഭാഷകന്‍ പ്രതികരിച്ചത്. നിയസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിണിക്കുന്നത് സുപ്രീം കോടതി ജൂലൈ പതിനഞ്ചിലേക്ക് മാറ്റി.

    പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+