മലക്കം മറിഞ്ഞ് കെ മുരളീധരൻ; പ്രസ്താവന തിരുത്തി, പക്ഷേ... ഉമ്മൻചാണ്ടി തന്നെ കേമൻ!!

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീണ്ടും മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിലെ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെവാദവുമായി കെ മുരളീധരൻ രംഗത്ത്. അതേസമയം പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടിയും യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതൃനിരയിലേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ കെ മുരളീധരന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുകുയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പരഞ്ഞിരുന്നു. അതേസമയം പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

ആർഎസ്പി നേതാവിന്റെ പ്രസ്താവന

ആർഎസ്പി നേതാവിന്റെ പ്രസ്താവന

ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നാണ് കഴിഞ്ഞ ദിവസം കെ മുരളീധരൻ പറഞ്ഞത്.

ചെന്നിത്തലയ്ക്ക് പരോക്ഷ വിമർ‌ശനം

ചെന്നിത്തലയ്ക്ക് പരോക്ഷ വിമർ‌ശനം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു.

ഉമ്മൻചാണ്ടി തന്നെ കേമൻ

ഉമ്മൻചാണ്ടി തന്നെ കേമൻ

ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് പറഞ്ഞിരിക്കുന്നു.

മുസ്ലീം ലീഗിനും താൽപ്പര്യം

മുസ്ലീം ലീഗിനും താൽപ്പര്യം

പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണെന്നാണ് മുസ്ലിംലീഗ് അടക്കമുള്ള യുഡിഎഫ് ചില ഘടകകക്ഷികള്‍ക്കും താത്പര്യം ഉണ്ട്.

ചർച്ച വീണ്ടും സജീവമായി

ചർച്ച വീണ്ടും സജീവമായി

മുരളീധരന്റെ പ്രസ്തവാനയോട് കൂടി ഈ ചര്‍ച്ചകള്‍ ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസത്തോടെ വീണ്ടും സജീവമാകുകയായിരുന്നു.

കോൺഗ്രസിനെ കുഴപ്പത്തിലാക്കരുത്

കോൺഗ്രസിനെ കുഴപ്പത്തിലാക്കരുത്

അതേസമയം പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ മുരളീധരൻ മറുപടിയെന്നോണം പറഞ്ഞിരുന്നു. അനാവശ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും സതീശന്‍ പറഞ്ഞു.

ഉമ്മൻചാണ്ടിക്ക് അപമാനം

ഉമ്മൻചാണ്ടിക്ക് അപമാനം

അനാവശ്യ ചര്‍ച്ചകളിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചഴക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K Muraleedharan reverse stands says never propose to change the leadership

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്