കെ.റെയിൽ പ്രതിഷേധക്കാരെ മർദ്ദിച്ചു; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊലീസ് കേസ്
കണ്ണൂർ: സിൽവർ ലൈൻ പ്രതിഷേധക്കാരെ മർദ്ദിച്ച സി പി എം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെ പൊലീസ് കേസ്. കണ്ണൂർ നടാലിൽ കെ. റെയിൽ പദ്ധതിയുടെ ഭാഗമായി കല്ലിടൽ നടന്നിരുന്നു. ഇതിന് എതിരെ പ്രതിഷേധിച്ചവരെ സി പി എം അംഗങ്ങൾ മർദ്ദിക്കുകയാണ് ചെയ്തത്.
ഇതിന് പിന്നാലെയാണ് സി പി എം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെ പൊലീസ് കേസ് എടുത്തത്. അതേസമയം, കണ്ണൂർ നടാലിൽ ഇന്ന് പത്തു മണിയോടു കൂടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ആരംഭിച്ചിരുന്നു. എടക്കാട് പോലീസ് സ്റ്റേഷനിൽ എത്തി സുരക്ഷ വിലയിരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത്.
അതേസമയം, ഇന്നലെയും കണ്ണൂർ നടാലിൽ വലിയ രീതിയിൽ ഉളള പ്രതിഷേധമാണ് പദ്ധതിയ്ക്ക് എതിരെ നടന്നത്. ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ ഇന്നലെ രാത്രിയിൽ പിഴുത് മാറ്റിയിരുന്നു. ഈ അക്രമ സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ടു പേർക്ക് എതിരെ പോലീസ് കേസെടുത്തത്.

എടക്കാട് ഏരിയ കമ്മിറ്റി അംഗം, പ്രാദേശിക പ്രവർത്തകൻ എന്നിവർക്ക് എതിരെയാണ് പോലീസ് കേസ്. സി പി എം പ്രവർത്തകർ പ്രതിഷേധക്കാരെ കൈ കൊണ്ടു അടിച്ചു എന്നാണ് കേസ്. അതേസമയം, ഇക്കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ നടന്നിരുന്നു. എടക്കാട് നടാല്‍ ഭാഗത്ത് ആയിരുന്നു കല്ലിടൽ നടന്നത്. എന്നാൽ, ഇതിന് പിന്നാലെ ഉച്ചയ്ക്കുശേഷം വലിയ രീതിയിലുള്ള സംഘർഷമാണ് എടക്കാട് നടന്നത്.
വിജയ് ബാബുവിനെതിരേ വീണ്ടും കേസ്; ഹൈക്കോടതിയെ സമീപിക്കും... 'പീഡിപ്പിച്ചത് മദ്യംനല്‍കി'

സി പി എമ്മും - കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി പി എം പ്രവർത്തകർ എത്തി.

ഇതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നത്.സംഘർഷത്തിൽ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ഇരുവരെയും പിരിച്ചു വിടുകയും ചെയ്തു. അതേസമയം, സംഭവത്തിന് പിന്നാലെ രണ്ട് സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിനായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടിക്ക് എതിരെ സി പി എം നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സർവ്വേ കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ ഇവിടെ എത്തിയ സി പി എം പ്രവർത്തകർ പ്രദേശ വാസികളോട് സംസാരിച്ചിരുന്നു. ഇതോടെ പദ്ധതിയ്ക്ക് എതിരെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നാട്ടുകാർ തയ്യാറായില്ല.

എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത് വന്നിരുന്നു. പ്രതിഷേധ സ്ഥലത്ത് എത്തിയ സി പി എം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ക്ക് എതിരെ വധ ഭീഷണി മുഴക്കിയത്. ഇത് സി പി എം പ്രവർത്തകർ തടയാന്‍ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് സി പി എം പ്രവർത്തകരെ കസ്റ്റഡിൽ എടുത്തിരുന്നു.