കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ഗോവിന്ദന് ഇപ്പോഴാണ് നേര്‍ ബുദ്ധിവന്നത്, ഇതുവരെ പറഞ്ഞത് തെറ്റാണെന്ന് സമ്മതിച്ചെന്ന് സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: എംവി ഗോവിന്ദന്റെ വൈരുധ്യാത്മക ഭൗതികവാദം സാധ്യമല്ലെന്ന പരാമര്‍ശത്തിന് കെ സുധാകരന്റെ മറുപടി. ഇപ്പോഴാണ് എംവി ഗോവിന്ദന് നേര്‍ബുദ്ധി വന്നതെന്ന് സുധാകരന്‍ പറഞ്ഞു. ഇതുവരെ പറഞ്ഞതൊക്കെ തെറ്റാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയാണ്. പാര്‍ട്ടി ക്ലാസുകള്‍ നടത്തുന്നയാള്‍ക്കുണ്ടായ തിരിച്ചറിവാണ് വൈരുധ്യാത്മക ഭൗതികവാദം നടപ്പിലാക്കില്ലെന്ന കാര്യം. തൊഴിലാളികളോട് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാവൂ എന്ന് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

1

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവാദ പരാമര്‍ശത്തെ തിരുത്താനും സുധാകരന്‍ തയ്യാറായില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എതിരാളിയെ വിമര്‍ശിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി നേതാക്കളാണ് തന്നെ തള്ളിപ്പറഞ്ഞത്. പാര്‍ട്ടി പിന്നീട് ഇത് തിരുത്തിയതില്‍ സന്തോഷം. തന്റെ പ്രവര്‍ത്തനം കെപിസിസിയിലെ പദവിയല്ല. പ്രവര്‍ത്തനവും ഈ രീതിയിലല്ല നടത്തുന്നത്. ്അതുകൊണ്ട് ആശങ്കയില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ കുറിച്ച് ആര്‍ക്കും ഇപ്പോള്‍ പരാതിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനത്തെ മറികടക്കാനുള്ള കരട് യുഡിഎഫ് പുറത്തിറക്കിയത് ഭക്തജനങ്ങള്‍ക്ക് പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനാണ്. ഭക്തിയില്‍ ഇടപെടാന്‍ ഭരണഘടനയ്ക്ക് സാധിക്കില്ല. കാരണം അത് പൊതുവിഷയമല്ല. യുഡിഎഫ് വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് കരട് പത്രികയില്‍ പറയുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി. ശബരിമലയ്ക്ക് അനുകൂലമായി കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ആദ്യം എന്തെങ്കിലും പറഞ്ഞത് താനാണ്. എഐസിസി നിലപാടും ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമാണെന്നും സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം എംവി ഗോവിന്ദനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. സംഘപരിവാറിന്റെ ഭാഷയിലാണ് ഗോവിന്ദന്‍ സംസാരിക്കുന്നത്. ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ സുധാകരന് മറുപടിയുമായി എംഎം മണി രംഗത്തെത്തി. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചിരിക്കുകയാണ്. തലയ്ക്ക് സുഖമുള്ളവര്‍ തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ല. തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ ജീവിച്ചത്. അല്ലാതെ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെ പോലെ മോഷ്ടിച്ചല്ലെന്നും മണി പറഞ്ഞു.

English summary
k sudhakaran against mv govindan on hindu culture remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X