കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സുന്ദര; അന്നത്തെ ബിഎസ്പി പരാതി സത്യം... സുരേന്ദ്രനും ബിജെപിയും പ്രതിസന്ധിയില്‍

Google Oneindia Malayalam News

മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെതിരെ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച സാഹചര്യം എന്തെന്ന് കെ സുന്ദര വെളിപ്പെടുത്തിയത് രണ്ട് ദിവസം മുമ്പായിരുന്നു. ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അദ്ദേഹം നല്‍കിയ മൊഴി ബിജെപിയേയും കെ സുരേന്ദ്രനേയും വലിയ പ്രതിരോധത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

സുന്ദര ഇത്തവണ സുരേന്ദ്രന് ഭീഷണിയല്ല; സുരേന്ദ്രൻ പറഞ്ഞപ്പോൾ പത്രിക പിന്‍വലിച്ച് എതിർ സ്ഥാനാർത്ഥി... കഥയിങ്ങനെസുന്ദര ഇത്തവണ സുരേന്ദ്രന് ഭീഷണിയല്ല; സുരേന്ദ്രൻ പറഞ്ഞപ്പോൾ പത്രിക പിന്‍വലിച്ച് എതിർ സ്ഥാനാർത്ഥി... കഥയിങ്ങനെ

കവര്‍ച്ച നടന്ന ഉടന്‍ ധര്‍മരാജന്‍ സുരേന്ദ്രന്റെ മകനെ വിളിച്ചത് എന്തിന്? ധര്‍മരാജന് സ്പിരിറ്റ് കേസ് പ്രതികവര്‍ച്ച നടന്ന ഉടന്‍ ധര്‍മരാജന്‍ സുരേന്ദ്രന്റെ മകനെ വിളിച്ചത് എന്തിന്? ധര്‍മരാജന് സ്പിരിറ്റ് കേസ് പ്രതി

പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് സുന്ദര പോലീസിന് നല്‍കിയിരിക്കുന്ന മൊഴി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേ ഇത്തരത്തിലൊരു പരാതി ഉയര്‍ന്നിരുന്നു. വിശദാംശങ്ങളും വിലയിരുത്തലുകളും...

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

തട്ടിക്കൊണ്ടുപോയെന്ന്

തട്ടിക്കൊണ്ടുപോയെന്ന്

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് തൊട്ടുതലേന്നായിരുന്നു ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായ കെ സുന്ദര അപ്രത്യമായത്. സുന്ദരയെ ബിജെപിക്കാര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് ബിഎസ്പി നേതാക്കള്‍ തന്നെ അന്ന് രംഗത്ത് വന്നിരുന്നു. പോലീസില്‍ ഇത് സംബന്ധിച്ച് പരാതിയും നല്‍കി.

അതിന്റെ സ്ഥിരീകരണം

അതിന്റെ സ്ഥിരീകരണം

രണ്ട് മാസങ്ങള്‍ക്ക് ശേഷം കെ സുന്ദര തന്നെ അക്കാര്യം സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍. അത്തരത്തിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്തായാലും അന്ന് നല്‍കിയ പരാതി സുന്ദരയുടെ നിലപാട് മാറ്റത്തോടെ ബിഎസ്പി നേതാക്കള്‍ പിന്‍വലിച്ചിരുന്നു. സുന്ദര നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു.

ഭീഷണി നിഷേധിച്ചില്ല

ഭീഷണി നിഷേധിച്ചില്ല

പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബിജെപിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അന്നേ സുന്ദര, ബിഎസ്പി നേതാക്കളോട് പറഞ്ഞിരുന്നു. പിന്നീട്, ബിജെപിയുടെ തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ അടുത്ത ദിവസം പ്രത്യക്ഷപ്പെട്ട് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ഭീഷണിയുടെ കാര്യം സുന്ദര നിഷേധിച്ചിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരമൊരു ഭീഷണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

മൊഴിയില്‍ പറയുന്നത്

മൊഴിയില്‍ പറയുന്നത്

പതിനഞ്ച് ലക്ഷം രൂപയാണ് പത്രിക പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെട്ടത് എന്നും രണ്ടര ലക്ഷം രൂപ ബിജെപിക്കാര്‍ തന്നു എന്നും സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പോലീസിന് നല്‍കിയ മൊഴിയിലും ഉണ്ട് എന്നാണ് വിവരം. അതിനൊപ്പമാണ് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞിരിക്കുന്നത്.

വിവി രമേശന്റെ പരാതിയില്‍

വിവി രമേശന്റെ പരാതിയില്‍

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. വിവി രമേശന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുരുതര കുറ്റങ്ങള്‍

ഗുരുതര കുറ്റങ്ങള്‍

വിവി രമേശന്റെ പരാതിയില്‍ കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് പോലീസ്. കേസ് എടുക്കുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങി ഗുരുതര കുറ്റങ്ങളായിരിക്കും കെ സുരേന്ദ്രനെതിരെ ചുമത്തപ്പെടുക.

അന്ന് തോല്‍പിച്ചു, ഇന്ന്

അന്ന് തോല്‍പിച്ചു, ഇന്ന്

2016 ല്‍ കെ സുരേന്ദ്രന്റെ പരാജയത്തിന് വഴിവച്ച സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍, അപരനായ കെ സുന്ദര നേടിയത് 467 വോട്ടുകള്‍ ആയിരുന്നു. അന്ന് തോല്‍വിക്ക് കാരണക്കാരനായ അതേ സുന്ദര ഇത്തവണ സുരേന്ദ്രനെ അതിലും വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമോ എന്നാണ് അറിയേണ്ടത്.

ബിജെപിയുടെ ഇടപെടല്‍

ബിജെപിയുടെ ഇടപെടല്‍

കെ സുന്ദരയെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിജെപി നടത്തിയ ഇടപെടലുകള്‍ വ്യക്തമാണ്. എന്നാല്‍ പണം നല്‍കിയതിന് മറ്റ് തെളിവുകള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പത്രിക പിന്‍വലിക്കുന്നതിന് മുമ്പ് അപ്രത്യക്ഷനായ കെ സുന്ദര ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടതും പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെ ആയിരുന്നു.

സുനില്‍ നായിക്കിന്റെ സാന്നിധ്യം

സുനില്‍ നായിക്കിന്റെ സാന്നിധ്യം

കൊടകര കുഴല്‍പണ കേസില്‍ സംശയമുനയില്‍ നില്‍ക്കുന്ന സുനില്‍ നായിക്കും അന്ന് സുന്ദരയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സുന്ദരയുടെ വീട്ടില്‍ സുനില്‍ നായിക്കിനൊപ്പമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്.

ഒന്നിന് പിറകേ ഒന്നായി

ഒന്നിന് പിറകേ ഒന്നായി

കെ സുരേന്ദ്രനെ വലിയ പ്രതിരോധത്തിലാക്കുന്ന ആരോണങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സികെ ജാനുവിന് പണം നല്‍കി എന്നതിന് പിറകെ ആയിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. കുഴല്‍പണ കേസിലെ പരാതിക്കാരനായ ധര്‍മരാജന്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകനെ ആയിരുന്നു എന്നാണ് ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത.

ബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതംബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതം

സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
K Surendran Talks about the BJP Kerala controversy

English summary
K Sundara's statement to police will create more crisis for BJP and K Surendran. As per reports, he said that BJP workers abducted and threatened him to withdraw nomination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X