കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം: കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള അതിർത്തികളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രോഗികളും ഗർഭിണികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് പൊരിവെയിലത്ത് കാത്തുനിൽക്കേണ്ടിവരുന്നത്.കെടുകാര്യസ്ഥത കൊണ്ടാണ് അവർ ഈ കൊടുംക്രൂരത അനുഭവിക്കേണ്ടിവരുന്നത്. ലോക്ക്ഡൌൺ കാലത്ത് കർണാടകത്തിലേക്ക് കടത്തിവിടുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ച നേതാക്കളൊക്കെ ഇപ്പോൾ എവിടെ പോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 3 പേരുടെ നില ഗുരുതരംബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 3 പേരുടെ നില ഗുരുതരം

ഇളവുകൾ ലഭിച്ചതിനുശേഷം മടങ്ങിവരുന്ന മലയാളികളെ തലപ്പാടിയിലും വാളയാറിലും മണിക്കൂറുകളോളം തടഞ്ഞുവെച്ചതിനെക്കുറിച്ച് ഒന്നും നേതാക്കൾ എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും കെ സുരേന്ദ്രൻ ഫേസ്ബു്ക്ക് പോസ്റ്റിൽ ചോദിക്കുന്നു. രോഗികളും ഗർഭിണികളുമടക്കം നൂറുകണക്കിനാളുകളാണ് പൊരിവെയിലത്തു കാത്തുനിൽക്കേണ്ടിവന്നത്. ഇവിടെ സാമൂഹ്യ അകലവും കുടിക്കാൻ കുടിവെള്ളം പോലുമില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തുന്നു.

 cmbjp-1587654

സർക്കാർ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ താൽപ്പര്യം കാണിക്കാത്തതിന്റെ കാരണം ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായെന്നും ഇപ്പോഴേ ഇതാണ് സ്ഥിതിയെങ്കിൽ എല്ലാവരും തിരിച്ചെത്തുമ്പോൾ എന്തായിരിക്കും ഗതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു. മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കേരളത്തിലേക്ക് പ്രവേശനം അനുവദിച്ചതോടെ നൂറ് കണക്കിന് ആളുകളാണ് പാസില്ലാതെ അതിർത്തിയിലെത്തി കുടുങ്ങിക്കിടക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘങ്ങളും കുടുംബസേമതം എത്തിയവരുമാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നത്. പ്രശ്നം രൂക്ഷമായതോടെ വാളയാറിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയത്തിൽ ഇടപെട്ട കോടതി ആശ്വാസ വിധി പുറപ്പെടുവിച്ചിരുന്നു. വാളയാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് കടക്കാൻ അനുവദിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ഇവർക്ക് പ്രവേശനത്തിന് പാസ് നൽകാൻ ഉത്തരവിട്ട കോടതി ഇത് കീഴ്വഴക്കമായി പിന്തുടരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുമാത്രേ കടത്തിവിടാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേ സമയം ഈ ഉത്തരവ് വാളയാറിൽ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രമായിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ട് മാത്രമേ പാസ് അനുവദിക്കാവൂ എന്നും കോടതി അധികൃതരോട് നിർദേശിക്കുകയും ചെയ്തു.

 മാസ്ക് നിർമ്മാണത്തിന് മുൻനിര കമ്പനികൾ; ഡിസൈനർ മാസ്കിന് 100 മുതൽ 1000 രൂപ വരെ മാസ്ക് നിർമ്മാണത്തിന് മുൻനിര കമ്പനികൾ; ഡിസൈനർ മാസ്കിന് 100 മുതൽ 1000 രൂപ വരെ

 മുസ്ലിംങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്യം ചെയ്തു; ബേക്കറിയുടമ അറസ്റ്റില്‍ മുസ്ലിംങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്യം ചെയ്തു; ബേക്കറിയുടമ അറസ്റ്റില്‍

English summary
K Surendran against Kerala chief minister on Keralites trapped in boarders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X