സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു, ഇനി പൈപ്പ് ലൈന്‍ ഗ്യാസ്; വിലവര്‍ധനവിനെ ന്യായീകരിച്ച് സുരേന്ദ്രന്‍
നഗരത്തില്‍ ഇതിനോടകം പൈപ്പ്‌ലൈന്‍ ഗ്യാസ് എത്തി തുടങ്ങിയിട്ടുണ്ട്. ഇനി സിലിണ്ടര്‍ ഗ്യാസിന്റെ ആവശ്യം വരില്ല

കൊച്ചി: ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് കെ സുരേന്ദ്രന്‍ ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്.
സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു എന്നാണ് ഗാര്‍ഹിക, വാണിജ്യ പാചക വാതക വില കൂട്ടിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് കെ സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തില്‍ വൈകാതെ സിലിണ്ടര്‍ ഗ്യാസിന്റെ ഉപയോഗം അവസാനിക്കും എന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
ഗെയില്‍ പൈപ്പ ്ലൈന്‍ പൂര്‍ത്തിയായി. അതോട് കൂടി കേരളത്തിലെ പല നഗരങ്ങളിലും ഇതിനകം തന്നെ വീടുകളില്‍ പൈപ്പ്ലൈന്‍ ഗ്യാസ് എത്തിക്കഴിഞ്ഞിട്ടുണ്ട് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നഗരങ്ങളിലൊന്നും തന്നെ ഇനി മുതല്‍ സിലിണ്ടര്‍ ഗ്യാസ് ഉപയോഗിക്കില്ല എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വളരെ വില കുറഞ്ഞ പൈപ്പ് ലൈന്‍ ഗ്യാസായിരിക്കും ഇനി എല്ലായിടത്തും ഉപയോഗിക്കുക എന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. യു പി എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂര്‍ണമായും തിരിച്ചടച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആണ്.
കേരള സര്‍ക്കാരിനെ പോലെ ജനങ്ങളെ പിഴിഞ്ഞ് പുട്ടടിക്കുന്ന പരിപാടി കേന്ദ്ര സര്‍ക്കാരിനില്ല എന്നും മോദി സര്‍ക്കാര്‍ ഒരു രൂപയുടെ അഴിമതി പോലും നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ത്രിപുര നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും സി പി എമ്മിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പരസ്പര വൈരികളായ കോണ്‍ഗ്രസും സി പി എമ്മും ത്രിപുരയില്‍ അവിശുദ്ധ സഖ്യം രൂപവത്കരിച്ചു. ബി ജെ പിയെ പരാജയപ്പെടുത്തുക എന്നാതായിരുന്നു ഈ സഖ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ ബി ജെ പി യെ പരാജയപ്പെടുത്താനുള്ള ശ്രമത്തെ ത്രിപുരയിലെ ജനങ്ങള്‍ നിരാകരിച്ചു എന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മധുവിധു ആഘോഷിക്കും മുന്‍പേ ത്രിപുരയില്‍ സി പി എം - കോണ്‍ഗ്രസ് ദാമ്പത്യം തകര്‍ന്ന് പോയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയുടെ ജനപിന്തുണ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പ്രതിഫലിക്കും എന്നും ഒരു സംസ്ഥാനത്തിന് മാത്രമായി ബി ജെ പിയെ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications