കേരളം പിടിക്കാന്‍ മോദിക്ക് 'തന്ത്രമോതി' സുരേഷ് ഗോപി; 'സ്ഥാനാര്‍ത്ഥിയാക്കണോയെന്ന് തീരുമാനിച്ചിട്ടില്ല'
തൃശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

തൃശ്ശൂര്‍: ബി ജെ പിക്ക് കേരളത്തില്‍ ഭരണം പിടിക്കാന്‍ നരേന്ദ്ര മോദിക്ക് 'തന്ത്രമോതി' നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം തൃശൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തില്‍ വെച്ചായിരുന്നു സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ ഭരണം പിടിക്കാന്‍ ബി ജെ പിക്ക് സാധിക്കണമെങ്കില്‍ ഒരു ബില്‍ കൊണ്ട് വന്നാല്‍ മതി എന്നാണ് സുരേഷ് ഗോപി പറയുന്നത്.
സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണം ഏറ്റെടുത്താല്‍ കേരളം പിടിക്കാം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി പറഞ്ഞത് പോലെ കേരളം നാളെ എടുക്കണം എങ്കില്‍ തനിക്ക് ഒരു അപേക്ഷ കൂടി അമിത് ഷായുടെ മുമ്പില്‍ വെക്കാനുണ്ട് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ വെച്ച കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭേദഗതി ബില്ല് ഉണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ തന്റെ കൈയിലുണ്ട് എന്നും അവരെ ആരാണ് വഞ്ചിച്ചത് എന്നും സുരേഷ് ഗോപി ചോദിച്ചു. നിങ്ങളുടെ കൈയില്‍ ഏല്‍പ്പിച്ച ജനങ്ങളുടെ പണം തിരിച്ചുകൊടുക്കാനെന്തേ ഗോവിന്ദന്‍ സാറേ ഇത്ര മടി എന്നും എം വി ഗോവിന്ദനോടായി സുരേഷ് ഗോപി ചോദിച്ചു.
കോ ഓപ്പറേറ്റീവ് ബാങ്കുകളെ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്ന് പ്രാപ്തിയുള്ളവന്‍ പരീക്ഷ എഴുതി പാസാവുന്ന തരത്തില്‍ നിയമനങ്ങള്‍ നടത്തണം എന്നും സുരേഷ് ഗോപി പറഞ്ഞു. ചാരിറ്റി രാഷ്ടീയമാക്കാന്‍ പാടില്ലങ്കില്‍ നുണയും വഞ്ചനയും രാഷ്ട്രീയായുധങ്ങളാക്കരുത് എന്നും എം വി ഗോവിന്ദനോട് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം തൃശൂരില്‍ സുരേഷ് ഗോപി തന്നെയാണോ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കും എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ ഇനിയൊക്കെ ഇനിയും സമയമില്ലേ എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. സുരേഷ് ഗോപിക്ക് കഴിഞ്ഞ തവണ ടിക്കറ്റ് കൊടുത്തതാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications