കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുമെന്ന് സുരേന്ദ്രന്‍!! പിണറായി ചൊറിച്ചിലിനുള്ള മരുന്ന് പുരട്ടണമെന്ന്!

രാഷ്ട്രപതിയെ വേണമെങ്കില്‍ ആര്‍എസ്എസുകാരനാക്കാനുള്ള ഭൂരിപക്ഷം ഇപ്പോള്‍ തങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. അതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പിണറായിക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

നിയമസഭ മന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിയായവരല്ല ആര്‍എസ്എസുകാരെന്ന് സുരേന്ദ്രന്‍ പറയുന്നു. പിണറായിയെപ്പോലെ കൊലക്കേസ് പ്രതികളല്ലെന്നും അദ്ദേഹം. മര്യാദയ്ക്ക് ഭരണം നടത്താനാണ് പിണറായിയെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 കൊലക്കേസ് പ്രതികളല്ല

കൊലക്കേസ് പ്രതികളല്ല

നിയമസഭ മന്ദിരത്തിന്റെ ഓടുപൊളിച്ചല്ല ആര്‍എസ്എസുകാര്‍ മുഖ്യമന്ത്രിയായതെന്ന് സുരേന്ദ്രന്‍ കുറക്കുന്നു. പിണറായിയെപ്പോലെ കൊലക്കേസിലെ പ്രതികളല്ല ആര്‍എസ്എസുകാരെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

 പരമപുച്ഛം

പരമപുച്ഛം

ആര്‍എസ്എസുകാരെയും ജനങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികാണുന്നവര്‍ പരിഹസിക്കുന്നത് കാണുമ്പോള്‍ പരമപുച്ഛം തോന്നുകയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

 ഭൂരിപക്ഷം

ഭൂരിപക്ഷം

രാഷ്ട്രപതിയെ വേണമെങ്കില്‍ ആര്‍എസ്എസുകാരനാക്കാനുള്ള ഭൂരിപക്ഷം ഇപ്പോള്‍ തങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. അതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.

 ദേഷ്യം തോന്നിയിട്ട് കാര്യമില്ല

ദേഷ്യം തോന്നിയിട്ട് കാര്യമില്ല

ആര്‍എസ്എസുകാരോട് വല്ലാതെ ദേഷ്യം തോന്നിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊറിച്ചിലിനുളള മരുന്ന് പുരട്ടുക മാത്രമേ രക്ഷയുള്ളൂവെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നുണ്ട്.

 തിരസ്‌കരിക്കുന്ന കാലത്തോളം പ്രതിപക്ഷം

തിരസ്‌കരിക്കുന്ന കാലത്തോളം പ്രതിപക്ഷം

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാരെന്നും അവര്‍ തിരസ്‌കരിക്കുന്ന കാലത്ത് അന്തസായി പ്രതിപക്ഷത്തിരിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. അമ്പത് കൊല്ലത്തോളം അങ്ങേയറ്റം ക്ഷമയോടെ പ്രതിപക്ഷത്തിരുന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ബിജെപിയെ ആക്ഷേപിക്കാന്‍ നടക്കേണ്ട

ബിജെപിയെ ആക്ഷേപിക്കാന്‍ നടക്കേണ്ട

മര്യാദയ്ക്ക് ഭരണം നടത്താനാണ് പിണറായിക്കു ജനങ്ങള്‍ വോട്ട് നല്‍കിയതെന്ന് സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ മര്യാദയ്ക്ക് ഭരിക്കാതെ നാലു ന്യൂനപക്ഷ വോട്ടിനു വേണ്ടി ഇവിടെയും ഇവിടെയും നടന്ന് ബിജെപിയെ ആക്ഷേപിക്കോണ്ടെന്നും മുന്നറിപ്പ് നല്‍കുന്നു.

 പാഠം പഠിപ്പിക്കും

പാഠം പഠിപ്പിക്കും

ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറയുന്നു. ത്രിപുരയിലെയും കേരളത്തിലെയും ജനങ്ങള്‍ പൊതു തിരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണെന്നും പാഠം പഠിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു.

 മതസൗഹാര്‍ദത്തെ തകര്‍ക്കും

മതസൗഹാര്‍ദത്തെ തകര്‍ക്കും

യോഗി ആദിത്യ നാഥിനെ രൂക്ഷ ഭാഷയിലാണ് പിണറായി വിമര്‍ശിച്ചത്. വര്‍ഗീയ കലാപങ്ങളുടെയും അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രതീകമാണ് യോഗി ആദിത്യ നാഥെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന മത സൗഹാര്‍ദം തകര്‍ക്കാന്‍ സാധിക്കുന്നതാണെന്നും പിണറായി പറഞ്ഞിരുന്നു.

English summary
k surendran's facebook post against pinarayi vijayan. reply to criticism of yogi adithyanath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X