കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി വേണം: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോടതിയെന്നും അത്തോളിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത', നിങ്ങളുടെ നക്ഷത്രഫലം അറിയാം'ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത', നിങ്ങളുടെ നക്ഷത്രഫലം അറിയാം

മാര്‍ച്ച് തടയണമെന്നല്ല ബിജെപി ആവശ്യപ്പെട്ടത്. ഓഫീസിലെത്തി ഹാജര്‍ നല്‍കിയ ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്. ഉത്തരവ് ഇറക്കിയല്ല ആരും സമരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ കഴിയും. തെളിവുകള്‍ ഹൈക്കോടതിക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

kerala

കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ രാജ്ഭവന്‍ മാര്‍ച്ച് നിയമവാഴ്ചയ്ക്ക് എതിരാണെന്ന് വ്യക്തമായി. സര്‍ക്കാര്‍ തന്നെ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം രാജ്ഭവന്‍ മാര്‍ച്ചില്‍ ഉന്നയിക്കുന്ന ആവശ്യം ജനങ്ങളും തള്ളുമെന്നുറപ്പാണ്. മറ്റു വിസിമാരും ഫിഷറീസ് സര്‍വ്വകലാശാല വിസിയെ പോലെ നാണംകെട്ട് ഇറങ്ങി പോവേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ചാരി മുസ്ലിംലീഗ് ഇടതു മുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് മനസിലാവുന്നില്ല. ലീഗ് ആണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന നില വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേക്കാള്‍ ശക്തമാണ് ലീഗ് നേതൃത്വം. കെ. സുധാകരന്റെ മനസ് ബിജെപി ക്ക് ഒപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഗുജ്‌റാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമാവും. കെ. സുധാകരന്റെ അഭിപ്രായം മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ട്. ലീഗിനെ പേടിച്ച് പ്രവര്‍ത്തിക്കേണ്ട അരക്ഷിതാവസ്ഥയിലാണ് അവര്‍. അത്തരം നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി തയ്യാറാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കെ സുധാകരനും രംഗത്തെത്തി. എന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. എകെജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്.കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നു സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. എന്റെ മനസ്സ് കേരള ജനതയ്ക്കൊപ്പമാണ്.

ഇക്കഴിഞ്ഞ നവംബര്‍ 9ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരെഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു.ഇതിനെയെല്ലാം സിപിഎമ്മും ബിജെപിയും ഒരു പോലെ ഭയന്നു.

ബിജെപിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസ്സാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി -സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ എന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നത്.കോണ്‍ഗ്രെസ്സുകാരെ ബിജെപിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.

English summary
K Surendran Says Action should be taken against govt officials who participated in Raj Bhavan march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X