Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനജീവിതം ദുസഹമാകുന്നു; മന്ത്രിമാര്‍ ഫുട്‌ബോളിന് പിറകില്‍ പോകുന്നു: തുറന്നടിച്ച് കെ സുരേന്ദ്രന്‍

പാലക്കാട്: സംസ്ഥാനത്തെ മന്ത്രിമാര്‍ ജനകീയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ഫുട്‌ബോളിന് പിന്നാലെ പോവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രിമാര്‍ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകുമ്പോള്‍ അതിനെ പറ്റി പറയാതെ അടുത്ത മാസം വരാന്‍ പോകുന്ന ലോകകപ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയാണ്. ഈ മന്ത്രിമാരെയൊക്കെ ഇതിനാണോ ജനങ്ങള്‍ തിരഞ്ഞെടുത്തത്? ലോകകപ്പിന്റെ പേരും പറഞ്ഞ് ക്യാപ്‌സൂള്‍ ഇറക്കുകയാണ് സിപിഎം നേതാക്കളെന്നും പാലക്കാട് യുവമോര്‍ച്ച സംഘടിപ്പിച്ച അഭിനന്ദന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

k surendran

കേരളത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സാധാരണക്കാരെ ഓടിച്ചിട്ടടിക്കുന്ന പൊലീസുകാരാവട്ടെ നാട്ടുകാരുടെ മാങ്ങയും സ്വര്‍ണ്ണവുമെല്ലാം മോഷ്ടിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും നടത്തുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ പൊലീസ് അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. യഥാ രാജാ തഥാ പ്രജ എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പട്ടാളക്കാരെ വരെ ആക്രമിക്കുന്ന പൊലീസാണിത്. ഇതിന് പിണറായി വിജയന്റെ പൊലീസിന് കനത്ത വില നല്‍കേണ്ടി വരും. ഇവിടെ സാധാരണക്കാരന് നീതിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമത്തിന് കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ നേതൃത്വം കൊടുത്തിരുന്നു എന്നതാണ് പുതിയ വാര്‍ത്ത. സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. സരിത വെളിപ്പെടുത്തിയപ്പോള്‍ കേസെടുത്ത പൊലീസ് എന്തുകൊണ്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാത്തത്.

മോദിസര്‍ക്കാര്‍ സര്‍ക്കാര്‍ മേഖലയില്‍ 10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത് കേരളം മാതൃകയാക്കണം. 75,000 പേര്‍ക്കാണ് ഇന്ന് പ്രധാനമന്ത്രി അവസരം നല്‍കിയത്. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും തൊഴില്‍ മേള നടന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് വിദേശയാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് മുഖ്യമന്ത്രി. ലണ്ടനില്‍ 3,000 പേര്‍ക്ക് ജോലി ശരിയാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, സംസ്ഥാന ട്രെഷറര്‍ ഇ.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+