കാണി ചലച്ചിത്രോത്സവം ഈ മാസം 10 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍ നടക്കും
മലപ്പുറം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാണി ചലച്ചിത്രോത്സവം 10മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍ നടക്കുമെന്ന് സംഘാടകര്‍ മലപ്പുറത്ത് ത്രസമ്മേളനത്തില്‍അറിയിച്ചു. 10ന് വൈകിട്ട് അഞ്ചിന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ലഘുചിത്രം തുടങ്ങിയ വിഭാഗങ്ങളിലായി 25ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 11ന് വൈകിട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് ചലച്ചിത്ര നിരൂപകന്‍ എം.സി.രാജനാരായണന്‍ നേതൃത്വം നല്‍കും. 12ന് നടക്കുന്ന സമാപന സമ്മേളനം ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു ഉദ്ഘാടനം ചെയ്യും. ഐ.വി ശശി അനുസ്മരണ പ്രഭാഷണം ഇ. ജയകൃഷ്ണന്‍ നിര്‍വഹിക്കും.

കാണിഫിലിംസൊസൈറ്റി ലോഗോ
പ്രദര്‍ശനങ്ങള്‍ എല്ലാദിവസവും രാവിലെ 9.15ന് ആരംഭിക്കും. കാണി ഫിലിംസൊസൈറ്റിയുടെ ആജീവനാന്ത അംഗത്വമെടുക്കാനുള്ള സൗകര്യവും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.


വാര്‍ത്താസമ്മേളനത്തില്‍ വി.എം.ഹരിഗോവിന്ദ്, സോമന്‍ ചെമ്പോത്ത്, പി.രാജഗോപാലമേനോന്‍, വി.മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications