• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കരുത്, അവരെ തളര്‍ത്തരുത്'; മല്ലിക സുകുമാരനെതിരായ സൈബര്‍ ആക്രമണത്തില്‍ സിന്‍സി

Google Oneindia Malayalam News

കൊച്ചി: കടുവ സിനിമയിലെ ഡയലോഗില്‍ ഖേദം പ്രകടിപ്പിച്ചുള്ള പൃഥ്വിരാജിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് സിന്‍സി അനില്‍. മല്ലിക സുകുമാരന്‍ പ്രസ്തുത കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്നും അതിന്റെ സ്‌ക്രീന്‍ഷോട്ട് വെച്ച് അവരെ ആക്രമിക്കുന്നത് ശരിയല്ല എന്നുമാണ് സിന്‍സി അനില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. കടുവയിലെ ഭിന്നശേഷി കുട്ടികള്‍ക്കെതിരായ വിവാദ ഡയലോഗില്‍ ക്ഷമ ചോദിച്ച് പൃഥ്വിരാജ് പോസ്റ്റ് ചെയ്ത കുറിപ്പിന് അദ്ദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് സിന്‍സി അനില്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ സിന്‍സി അനിലിന് മറുപടിയായി ഭിന്നശേഷിയുള്ള ഒരു പെണ്‍കുഞ്ഞിന്, തങ്ങളുടെ വീടും വസ്തുവും നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിന് മല്ലിക സുകുമാരന്റെ മറുപടി.

'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍

1

ആ കുടുംബത്തിനു വേണ്ടി തന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യമില്ലെന്നും പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാമെന്നും ആയിരുന്നു മല്ലിക സുകുമാരന്‍ മറുപടി കൊടുത്തിരുന്നത്. ഇത് വലിയ രീതിയില്‍ പ്രചരിക്കുകയും മല്ലിക സുകുമാരനെതിരെ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിന്‍സി അനില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

2

തന്റെ കുഞ്ഞ് അത്തരത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ മല്ലിക സുകുമാരന്‍ കമന്റ് നീക്കം ചെയ്തെന്നും അത് പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും ആണ് സിന്‍സി അനില്‍ പറയുന്നത്. മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കുമെന്നും അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരനെന്നും സിന്‍സി അനില്‍ കൂട്ടിച്ചേര്‍ത്തു. സിന്‍സി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി, പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരം'; വിമര്‍ശനവുമായി ടിവി ഇബ്രാഹിം'ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി, പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരം'; വിമര്‍ശനവുമായി ടിവി ഇബ്രാഹിം

3

കടുവ സിനിമയിലെ ഡയലോഗ് ഞാന്‍ അടങ്ങുന്ന ഒരു വിഭാഗം ആളുകളെ വേദനിപ്പിച്ചു....എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും അതിനെ കുറിച്ച് ഇവിടെ പ്രതികരിച്ചു...
എന്നെ പോലെ അനേകം പേരുടെ പ്രതികരണം കൊണ്ട് ആ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജ്ഉം തെറ്റ് പറ്റിയെന്നു അംഗീകരിക്കുകയും ക്ഷമ പറയുകയും ചെയ്തു...

4

സിനമെയില്‍ നിന്നും ആ രംഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയുന്നത്...
പ്രിത്വിരാജ് ന്റെ പോസ്റ്റില്‍ അദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് ഒരു comment ഞാന്‍ ഇട്ടിരുന്നു...
അവിടെ എനിക്കായി മല്ലിക സുകുമാരന്റെ ഒരു comment ഉണ്ടായിരുന്നു...

5


മക്കള്‍ എന്നും അമ്മാരുടെ weak പോയിന്റ് തന്നെയാണ്...മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കും...അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരന്‍...ഞങ്ങള്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി fb സുഹൃത്തുക്കള്‍ ആണ്...
പക്ഷെ എന്റെ പോസ്റ്റ് ആന്റി കാണുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.. എനിക്ക് അങ്ങനെ ഒരു മകന്‍ ഉണ്ടെന്നു അറിഞ്ഞിട്ടുമുണ്ടാകില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്...

6

ഞാന്‍ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക...
കടുവ എന്ന സിനിമ ഇറങ്ങരുത് എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടെന്നു തെറ്റിദ്ധരിച്ചു പോയിട്ടുണ്ടാകും...
അവരുടെ കമന്റ് നെ വിമര്‍ശിച്ചും പരിഹസിച്ചും കുറെ ആളുകള്‍ അവിടെ പ്രതികരിച്ചു...

7

എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് ഞാന്‍ അവരോട് പറഞ്ഞ നിമിഷം അതുകൊണ്ടാണോ... അതോ വിവാദം ഉണ്ടാക്കേണ്ട എന്ന് കരുതിയാണോ...അവര്‍ അത് delete ചെയ്യുകയും ചെയ്തു....
പക്ഷെ ഇപ്പോള്‍ അവരിട്ട ആ കമന്റ് ന്റെ screenshot ഒരുപാട് പ്രചരിക്കുന്നു എന്ന് അറിയുന്നു...
ഖേദകരമാണ്...

8

അതൊരു ആയുധമാക്കി അവരെ തളര്‍ത്തുന്നത് തീരെ ശരിയല്ല..അവരും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ച ഒരു സ്ത്രീയാണ്...ആ അര്‍ത്ഥത്തില്‍ അവരെന്നും അഭിമാനം തന്നെയാണ്...പഠിക്കേണ്ട പാഠവുമാണ്...അവര്‍ പിന്‍വലിച്ച ഒരു സ്റ്റേറ്റ്‌മെന്റ് ഇത്രയധികം ആഘോഷിക്കപെടേണ്ടതാണോ??? അങ്ങനെയെങ്കില്‍ നമുക്ക് ഒക്കെ ഈ സമൂഹ മാധ്യമങ്ങളില്‍ തുടരാന്‍ എന്താണ് യോഗ്യത????

ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

Recommended Video

cmsvideo
  Mallika sukumaran | അതിജീവിതയെ അപമാനിച്ച് മല്ലിക സുകുമാരന്‍| *Metoo
  English summary
  Kaduva Movie: Sincy Anil expressing regret on spreading screenshot of Mallika Sukumaran's reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X