കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മോഹം പൂവണിയില്ല: കലബുര്‍ഗിയില്‍ ജെഡിഎസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

Google Oneindia Malayalam News

ബെംഗളൂരു: 2017 ല്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നൂറിലേറെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാത് ബിജെപിയായിരുന്നു. എന്നാല്‍ വളരെ ദ്രുതഗതിയുള്ള നീക്കത്തിലൂടെ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍ ഒന്നരവര്‍ഷങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വീണതോടെ സഖ്യവും വേര്‍പിരിഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ നിര്‍ണ്ണായകമായ ഒരു അവസരത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കലബുര്‍ഗി സിറ്റി കോര്‍പ്പേറേഷനിനലെ മേയര്‍ തിരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ഒരുങ്ങുന്നത്.

ബിജെപിയും ജെഡിയുവും അകല്‍ച്ചയിലേക്ക്, ചിരാഗ് എന്‍ഡിഎയിലെന്ന് നിതീഷിനെ ഓര്‍മിപ്പിച്ച് മന്ത്രിബിജെപിയും ജെഡിയുവും അകല്‍ച്ചയിലേക്ക്, ചിരാഗ് എന്‍ഡിഎയിലെന്ന് നിതീഷിനെ ഓര്‍മിപ്പിച്ച് മന്ത്രി

കര്‍ണാടക

കര്‍ണാടകയിലെ മൂന്ന് സിറ്റി കോര്‍പ്പറേഷനുകുളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ എത്താന്‍ കഴിഞ്ഞ ഏക കോര്‍പ്പറേഷനായിരുന്നു കലബുര്‍ഗി. എന്നാല്‍ അധികാരം പിടിക്കാനുള്ള കേവല ഭൂരിപക്ഷ സഖ്യ തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. 55 ഭരണ സമിതിയില്‍ 27 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബി ജെ പി 23 സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ ഡി എസ് നാല് സീറ്റും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

ജെഡിഎസ്

ഇതോടെയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നിലപാട് ശ്രദ്ധേയമായത്. കോണ്‍ഗ്രസിനോ ബിജെപിക്കോ അധികാരത്തില്‍ എത്താന്‍ ജെ ഡി എസ് പിന്തുണയ്ക്കുകയോ മേയര്‍തിരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ മാറി നില്‍ക്കുകയോ വേണം. തിരഞ്ഞെടുക്കപ്പെട്ട 55 കൗൺസിലർമാർക്ക് പുറമേ, ആറ് പ്രാദേശിക ജനപ്രതിനിധികൾക്കും കെ എം സി ആക്ട് അനുസരിച്ച് വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്.

ബിജെപി പിന്തുണ

കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജെഡിഎസ്, ബിജെപി പിന്തുണച്ചേക്കുമെന്ന അഭ്യൂഹം തുടക്കം മുതല്‍ തന്നെ നിലനിന്നിരുന്നു. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ ഉള്‍പ്പടെ നല്‍കിയിരുന്നു. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോവാം എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കലബുറഗി

കലബുറഗി മഹാനഗര പാലികയില്‍ അധികാരത്തിലെത്താൻ സാധ്യമായ എല്ലാ തന്ത്രങ്ങളും ഞങ്ങള്‍ പ്രയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലും നേരത്തെ വ്യക്തമാക്കിയിരുന്നു. കല്‍ബുര്‍ഗിയില്‍ ആദ്യമായാണ് ബിജെപി ഇത്രയധികം സീറ്റുകള്‍ നേടുന്നത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തില്‍ അധികാരം പിടിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഞങ്ങളും പയറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ സ്ഥാനം

മേയര്‍ സ്ഥാനം പങ്കിടുകയെന്ന ധാരണയോടെ ജെ ഡി എസ്, ബി ജെ പിക്ക് ഉപാധികളോടെ പിന്തുണ നൽകിയേക്കുമെന്ന റിപ്പോര്‍ട്ടും ഇതോടെ പുറത്ത് വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജെ ഡി എസിന് അകത്ത് തന്നെ വലിയ അഭിപ്രായം വ്യത്യാസം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ തന്നെ പിന്നീട് ജെ ഡി എസില്‍ നടന്നു. ഒടുവില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ജെഡിഎസ് സംസ്ഥാന ഘടകം തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദേവഗൗഡ

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ജെഡി (എസ്) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുമായും വ്യക്തിപരമായി സംസാരിച്ചതും ഇത്തരമൊരു തീരുമാനത്തിന് നിര്‍ണ്ണായകമായി. കലബുറഗി സിറ്റി കോർപ്പറേഷനിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തിവെക്കാന്‍ ദേവഗൗഡ തന്റെ മകൻ മുൻ മുഖ്യമന്ത്രിയുമായി എച്ച് ഡി കുമാരസ്വാമിയെ ഉപദേശിച്ചതായും പാര്‍ട്ടി വൃത്തങ്ങൾ പറയുന്നു. ജെ ഡി എസ് അടുത്ത ദിവസം പാർട്ടിയുടെ നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം കോൺഗ്രസിനൊപ്പം ചേരാനുള്ള തീരുമാനം പ്രഖ്യാപിക്കും.

ചാക്കിട്ട് പിടുത്തം

'ചാക്കിട്ട് പിടുത്തം' ഭയന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങളേയും ജെഡിസ് ബെംഗളൂരുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും തങ്ങളുടെ അംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കലബുര്‍ഗിയിലെ സഖ്യ നീക്കം 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതകളായും വരെ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും, ഉടൻ നടക്കാനിരിക്കുന്ന ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) തിരഞ്ഞെടുപ്പുകളിലും ജെ ഡി എസ്, കോൺഗ്രസ്സ് സംയുക്ത പോരാട്ടം പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

നേതാക്കളുടെ ആഗ്രഹം

തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ആഗ്രഹം എന്താണോ അതിന് അനുസരിച്ചുള്ള തീരുമാനമായിരിക്കും പാര്‍ട്ടി എടുക്കുകയെന്നായിരുന്നു എച്ച്ഡി ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും നേരത്തെ വ്യക്തമാക്കിയത്. ജെ ഡി എസിന്റെ പിന്തുണ തേടി മല്ലികാർജുൻ ഖാർഗെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നതും ദേവഗൗഡ അഭിപ്രായപ്പെട്ടിരുന്നു.

കലബുറഗിയില്‍

അതേസമയം കലബുറഗിയില്‍ ബി ജെ പി ഓപ്പറേഷന്‍ ലോട്ടസിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കലബുറഗി സിറ്റി കോർപ്പറേഷനിൽ ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി ഓപ്പറേഷൻ ലോട്ടസിനായി ശ്രമങ്ങൾ നടത്തുകയാണെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം ആരോപിച്ചത്.

ശിവകുമാർ

"ശ്രമങ്ങൾ പുരോഗമിക്കുകയാണ് ... ഓപ്പറേഷൻ ലോട്ടസിനായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അവർ ആഗ്രഹിക്കുന്നതെന്തും അവർ ചെയ്യട്ടെ, ഞങ്ങൾ ഇടപെടില്ല. മേയര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കട്ടെ. അതിന് ശേഷം ഞാന്‍ സാസാരിക്കും"-കലബുറഗി സിറ്റി കോർപ്പറേഷനിൽ അധികാരം നേടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 കോൺഗ്രസ് കൗൺസിലർമാർ

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 കോൺഗ്രസ് കൗൺസിലർമാർ ശനിയാഴ്ച കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിനെ ബെംഗളൂരുവിലെത്തി നേരില്‍ കണ്ടിരുന്നു. കെ പി സി സി വക്താവ് പ്രിയങ്ക് ഖാർഗയ്ക്ക് ഒപ്പമായിരുന്നു കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും കല്‍ബുറഗയില്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും കൗണ്‍സിലര്‍ മാര്‍ പറഞ്ഞു

Recommended Video

cmsvideo
Who Is Bhupendra Patel? New Gujarat Chief Minister | Oneindia Malayalam

English summary
Kalaburgi Corporation mayoral election: JDS may support Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X