കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ താങ്ങുക എന്ന സിദ്ധാന്തം യുഡിഎഫ് ഭരിക്കുമ്പോള്‍ ചെയ്‌തോ? കല്‍പറ്റ നാരായണനോട് എന്‍എസ് മാധവന്‍

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടില്‍ പരസ്പരം ഏറ്റുമുട്ടി സാഹിത്യകാരന്‍മാരായ കല്‍പറ്റ നാരായണനും എന്‍ എസ് മാധവനും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സാഹിത്യ സംഗമത്തോടനുബന്ധിച്ച് കല്‍പറ്റ നാരായണന്‍ പറഞ്ഞ വിമര്‍ശനത്തിന് മറുപടിയുമായി എന്‍ എസ് മാധവന്‍ രംഗത്തെത്തി.

എന്‍ എസ് മാധവന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന കല്‍പറ്റ നാരായണന്റെ പ്രസ്താവനയ്ക്കെതിരെയാണ് എന്‍ എസ് മാധവന്‍ രംഗത്തെത്തിയത്. ഇത് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടതാണ് എന്നും ഉപതിരഞ്ഞെടുപ്പിലുള്ള തന്റെ രാഷ്ട്രീയ നിലപാട് ട്വീറ്റിലൂടെ വ്യക്തമാക്കിയതാണ് എന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

kappa

എല്ലാക്കാലവും പ്രതിപക്ഷത്തെ താങ്ങുക എന്ന കപട സിദ്ധാന്തത്തിലൂടെ കല്‍പ്പറ്റ നാരായണന്‍ ഒരു ഇരട്ടത്താപ്പുകാരന്‍ കൂടിയാവുകയാണ് എന്നും ഒരു കണ്ണാടിക്കുമുന്നില്‍ നിന്ന് അദ്ദേഹം യു ഡി എഫ് ഭരണകാലത്ത് ഞാനിത് ചെയ്തോ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട് എന്നും എന്‍ എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

അര്‍പിതയുടെ വീട്ടിലെ പണം എണ്ണീതീര്‍ക്കണം; സഹായത്തിന് ബാങ്കുകാര്‍, കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ഇ.ഡിഅര്‍പിതയുടെ വീട്ടിലെ പണം എണ്ണീതീര്‍ക്കണം; സഹായത്തിന് ബാങ്കുകാര്‍, കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ഇ.ഡി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ എന്നായിരുന്നു കല്പറ്റ നാരായണന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെ പി സി സി നവസങ്കല്പ് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത് എന്നും ഈ അര്‍ഥത്തില്‍ എന്‍ എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ മാറിനില്‍ക്കുകയോ, നിശ്ശബ്ദരാവുകയോ ചെയ്യണമായിരുന്നെന്നും കല്‍പറ്റ നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഏകാധിപത്യപ്രവണത വളരുമ്പോള്‍ എഴുത്തുകാരന്‍ പ്രതിപക്ഷത്തുനിന്ന് പ്രതികരിക്കണം. കോണ്‍ഗ്രസ് വിയോജിക്കുന്നവര്‍ക്കും ഇടംനല്‍കുന്ന പ്രസ്ഥാനമാണ് എന്നും എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അങ്ങനെയല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

'മാഡം കാവ്യ ഇപ്പോള്‍ സാക്ഷിയായി...കഥയും തിരക്കഥയുമൊക്കെ പൊളിഞ്ഞു'; സജി നന്ത്യാട്ട്'മാഡം കാവ്യ ഇപ്പോള്‍ സാക്ഷിയായി...കഥയും തിരക്കഥയുമൊക്കെ പൊളിഞ്ഞു'; സജി നന്ത്യാട്ട്

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

യു ഡി എഫിനോട് കൂറുപുലര്‍ത്തുന്ന എഴുത്തുകാര്‍ വലിയ ഭീഷണികളെ അതിജീവിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത് എന്ന് യു കെ കുമാരനും അഭിപ്രായപ്പെട്ടിരുന്നു. ഇരുള്‍ പതിയെ മായുമെന്നും സൂര്യന്‍ പ്രകാശിക്കുക തന്നെ ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തെപ്പറ്റി തനിക്ക് പറയാനുള്ളതെന്ന് എന്നായിരുന്നു കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞത്.

English summary
writers Kalpatta Narayanan and NS Madhavan clashed over the stand they took in the Thrikakkara by-election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X