പുസ്തകമല്ല..സിപിഎം കൊടി കത്തിക്കണം..'' കമ്മ്യൂണിസ്റ്റ് സര്‍ക്കാരേ..ലജ്ജിക്കൂ..!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരള പൊലീസിന്റെ വേട്ടയാടലിനെതിരെ പ്രതിഷേധിച്ച് എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കമല്‍സി ചവറ തന്റെ പുസ്തകം കത്തിക്കും. ദേശവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവലാണ് കമല്‍സി കത്തിക്കുക.

താന്‍ ഏറെ വേദനയോടെയാണ് പുസ്തകകം കത്തിക്കാന്‍ തീരുമാനമെടുത്തതെന്ന് കമല്‍സി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ തീരുമാനം മാര്‍ക്‌സിസ്റ്റ് ഫാസിസത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. സര്‍ഗാത്മകതയെ ഇങ്ങനെയല്ല സമീപിക്കേണ്ടത് എന്നതിനുള്ള ആഹ്വാനമാണ് പുസ്തകം കത്തിക്കലെന്നും കമല്‍സി പറയുന്നു.

KAMALSY

യഥാര്‍ത്ഥത്തില്‍ തനിക്ക് കത്തിക്കാന്‍ ആഗ്രഹമുള്ളത് സിപിഎമ്മിന്റെ കൊടിയാണെന്നും കമല്‍സി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. പക്ഷേ ഒരു തവണ സഖാക്കളുടെ അടി കിട്ടിയതിനാല്‍ അത് ചെയ്യാന്‍ ഭയമാണ്. എന്നാല്‍ തന്നെ ഉപദേശിക്കുന്നവര്‍ കൂടെ നിന്നാല്‍ അത് ചെയ്യാമെന്നും കമല്‍സി പറയുന്നു.

തന്നെ പൊലീസിനും സംഘികള്‍ക്കുമൊപ്പം സിപിഎം കൂടിയാണ് വേട്ടയാടുന്നത് എന്ന് കഴിഞ്ഞ ദിവസം കമല്‍സി വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു. പണ്ട് പിണറായി വിജയനെതിരെ എഴുതിയതിന് തന്നോട് സഖാക്കള്‍ക്ക് പകയുണ്ടെന്നും കമല്‍സി വ്യക്തമാക്കിയിരുന്നു. ദേശദ്രോഹം ആരോപിച്ച് യുഎപിഎ ചുമത്തി, പിന്നീട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിട്ടയച്ചെങ്കിലും കേരള പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ് എന്നാണ് കമല്‍സി ആരോപിക്കുന്നത്.

BOOK
English summary
Writer and human rights activist Kamalsy Chavara blames CPM for his decision to burn book.
Please Wait while comments are loading...