കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പക്കാനത്തെ കൂട്ടക്കൊല; കൊലയ്ക്കെത്തിയത് തലയ്ക്കടിച്ച് കൊല്ലുന്ന തമിഴ്നാട് സംഘം.. അഞ്ച് പേര്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി കമ്പക്കാനത്ത് നാലംഗ കുടുംബ്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ നിര്‍ണായകനായേക്കാവുന്ന പുതിയ വിവരങ്ങള്‍ പുറത്ത്. ഫലിക്കാതെ പോയ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന നിഗമനത്തിലാണ് പോലീസ്.

തമിഴ്നാട്ടില്‍ നിന്നും നിധി ശേഖരം കണ്ടെത്തി നല്‍കാമെന്ന് കൃഷ്ണന്‍ വാഗ്ദാനം ചെയ്തെന്നും ഇതിന്‍റെ പേര് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് പണം വാങ്ങിയെന്നും പോലീസ് പറയുന്നു. അതേസമയം കൃഷ്ണനേയും കുടുംബത്തേയും കൊല ചെയ്യാനെത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണോയെന്ന സംശയമാണ് പോലീസ് മുന്നോട്ട് വെയ്ക്കുന്നത്.

കൊന്നു കുഴുച്ചുമൂടി

കൊന്നു കുഴുച്ചുമൂടി

കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് പോലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു. മന്ത്രവാദവും ആഭിചാരക്രിയയും മറ്റു തട്ടിപ്പുകളും സ്ഥിരം തൊഴിലാക്കിയ കൃഷ്ണനോടുള്ള പകവീട്ടലാണ് കൊലപാതകം എന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഫോണ്‍ കോള്‍

ഫോണ്‍ കോള്‍

കേസില്‍ കഴിഞ്ഞ ദിവസം പ്രാദേശിക ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് തൊടുപുഴയില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും കൃഷ്ണനുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പോലീസ് പറയുന്നു. ഇയാളുടേതെന്ന പേരില്‍ പോലീസിന് ലഭിച്ച ഫോണ്‍ സംഭാഷണം കേസില്‍ വഴിത്തിരിവായേക്കും.

ആഭിചാരക്രിയ

ആഭിചാരക്രിയ

ഷിബുവും കൊല്ലപ്പെട്ട കൃഷ്ണനും തമ്മില്‍ ആഭിചാരക്രിയകള്‍ക്കായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് സൂചന. കൃഷ്ണന്റെ വീട്ടില്‍ ഷിബുതാമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്ന് നിധിശേഖരം കണ്ടെത്തി നല്‍കാമെന്ന് കൃഷ്ണന്‍ ചിലരോട് പറഞ്ഞതായാണ് വിവരം. നിധികണ്ടെത്താനുള്ള ആഭിചാര ക്രിയകള്‍ക്കായി കൃഷ്ണന്‍ വലിയ തോതിലുള്ള പണം ഇടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷ്ണന്‍ നിരവധി തവണ തമിഴ്‌നാട്ടില്‍ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

റൈസ് പുള്ളര്‍ തട്ടിപ്പ്

റൈസ് പുള്ളര്‍ തട്ടിപ്പ്

കൃഷ്ണന് മറ്റ് പല തട്ടിപ്പുകളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇരുതല മൂരിസ വലംപിരി ശംഖ്, വെള്ളിമൂങ്ങ, റൈസ് പുള്ളര്‍ അഥവാഇറിഡിയം കോപ്പര്‍ തട്ടിപ്പ് എന്നിവയില്‍ എല്ലാം കൃഷ്ണന് പങ്കുണ്ടെന്നാണ് വിവരം.

തമിഴ്നാട്ടില്‍ നിന്നും

തമിഴ്നാട്ടില്‍ നിന്നും

തമിഴ്നാട് കേന്ദ്രീകരിച്ചാണത്രേ കൃഷ്ണന്‍ ഈ തട്ടിപ്പുകളെല്ലാം നടത്തിയിരുന്നത്. കൃഷ്ണന്‍റെ വീട്ടിലേക്ക് തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയില്‍ നിന്നുള്ള സംഘം എത്താറുണ്ടായിരുന്നത്രേ. നിധി കണ്ടെത്തി നല്‍കാമെന്ന് തമിഴ്നാട്ടിലെ ചില സംഘത്തിന് കൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നതായും പോലീസ് പറയുന്നു.

സംഘമെത്തി

സംഘമെത്തി

നിധിയുടെ പേരില്‍ തമിഴ്നാട് സംഘവുമായി നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഇവിടെ നിന്ന് വന്ന സംഘം കൊലനടത്തി തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതോടെ ഒരു സംഘം അന്വേഷണ ഉദ്യോഹസ്ഥര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചു.

വിരലടയാളങ്ങള്‍

വിരലടയാളങ്ങള്‍

കൃഷ്ണന്‍റെ വീട്ടില്‍ നിന്നു ലഭിച്ച 14 വിരലടയാളങ്ങളില്‍ ആറെണ്ണമാണ് സംശയത്തിന്‍റെ നിഴലില്‍ ഉള്ളത്. ഇതില്‍ നാലെണ്ണം പ്രത്യേക പരിശോധിനയ്ക്ക് വിധേയമാക്കി.. ഒരെണ്ണം കൃത്യമായി തെളിയാത്തതിനാല്‍ ഇതും പരിശോധിക്കുന്നുണ്ട്.

ഇന്നോവയില്‍ എത്തിയ സംഘം

ഇന്നോവയില്‍ എത്തിയ സംഘം

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിലേറെ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇന്നോവ പോലൊരു വാഗനം കൃഷ്ണന്‍റെ വീടിന്‍റെ സമീപത്ത് കൂടി ചീറി പാഞ്ഞ് പോയതായി സമീപവാസികള്‍ പറഞ്ഞിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ വാഹനം തമിഴ്നാട്ടിലേക്ക് കടന്നോയെന്നാണ് അന്വേഷിക്കുന്നത്.

സിസിടിവിയില്‍

സിസിടിവിയില്‍

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ ജ്യോത്സന്‍മാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നാട്ടിലെ ജ്യോത്സ്യന്‍മാര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

പ്രശ്നപരിഹാരം

പ്രശ്നപരിഹാരം

മന്ത്രവാദത്തിന്‍റെ പ്രശ്നപരിഹാരത്തിനായി നാട്ടിലെ പൂജാരിമാരുടേയും ജ്യോത്സന്‍മാരുടേയും അടുത്തേക്കാണ് കൃഷ്ണന്‍ ആളുകളെ പറഞ്ഞുവിട്ടിരുന്നത്.ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
kambakkanam murder police went to tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X