നയിക്കാന്‍ വീണ്ടും കാനം; സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംവട്ടം
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രന് സി പി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കെ ഇ ഇസ്മയിലാണ് കാനം രാജേന്ദ്രന്റെ പേര് നിര്‍ദേശിച്ചത്. എന്‍ ഇ ബലറാം, പി കെ വാസുദേവന്‍ നായര്‍ എന്നിവര്‍ ഇതിന് മുമ്പ് മൂന്ന് തവണ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
101 അംഗ സംസ്ഥാന കൗണ്‍സിലിനേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന് സി പി ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ ആയിരുന്നു കാനം രാജേന്ദ്രന് ആദ്യമായി സി പി ഐ സംസ്ഥാന സെക്രട്ടറിയായത്. പിന്നീട് മലപ്പുറത്ത് നടന്ന സമ്മേളനത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായേക്കും എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. കെ ഇ ഇസ്മയില്‍, സി ദിവാകരന് എന്നിവര്‍ കാനത്തിനെതിരെ നിലപാട് എടുക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പ്രായപരിധി വിഷയത്തിലായിരുന്നു കെ ഇ ഇസ്മയില്‍, സി ദിവാകരന് എന്നിവര്‍ കാനം രാജേന്ദ്രനെതിരെ രംഗത്ത് വന്നത്.
എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണം എന്ന് നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാനം രാജേന്ദ്രന് വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടായിരുന്നു. 14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ മത്സരിച്ചാലും വിജയിക്കില്ല എന്ന സാധ്യത വന്നു.
ഇതോടെ മത്സരിക്കുന്നത് ഗുണപരമാകില്ല എന്നും സംസ്ഥാന സമ്മേളനത്തിന്റെ പകിട്ട് പോകും എന്നും ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കിയത്. അതേസമയം സി പി ഐയില്‍ ഗ്രൂപ്പുകളില്ല എന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത കാനം രാജേന്ദ്രന് പറഞ്ഞു. സി പി ഐ വേറിട്ട പാര്‍ട്ടിയാണ് എന്ന് തെളിയിച്ചുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications