കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാക്ക സംവരണത്തെ ന്യായീകരിച്ച് കാനം; ആര്‍ക്കും ഒന്നും കുറയുന്നില്ല, ഉള്ളത് വീതിക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിയമനങ്ങളിലെ സംവരണം സംബന്ധിച്ച് അന്നും ഇന്നും ഒരേ നിലപാട് സ്വീകരിച്ച പാര്‍ട്ടി സിപിഐ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള പുതിയ വിവാദങ്ങള്‍ അസ്ഥാനത്താണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംവരണ തത്വ പ്രകാരം മെറിറ്റ് 50 ശതമാനമാണ്.

32 ശതമാനമാണ് പിന്നോക്കര്‍ക്കുള്ള നിയമനങ്ങളിലെ സംവരണം. ബാക്കി വരുന്ന 18 ശതമാനത്തില്‍ നിന്നാണ് ഇപ്പോള്‍ 8 ശതമാനത്തിന്റെ അധിക ആനുകൂല്യം പിന്നോക്കക്കാര്‍ക്ക് നല്‍കിയത്. ബാക്കി വരുന്ന 10 ശതമാനമാണ് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ സംവരണാനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഇത് യാതൊരു തരത്തിലും ദോഷകരമായി ബാധിക്കില്ല. എന്നാല്‍ വസ്തുതകള്‍ മനസ്സിലാക്കിയിട്ടും ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സി പി ഐ ഉത്തര മേഖലാ ജനറല്‍ ബോഡി യോഗത്തില്‍ ദേശീയ-സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kanam

രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബി ജെ പി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ജനവിരുദ്ധ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോകുന്ന മോദി സര്‍ക്കാര്‍ അനുദിനം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനത്തോടൊപ്പം ജി എസ് ടിയും രാജ്യത്തെ ജനങ്ങള്‍ക്ക് ദുരിതംമാത്രമാണ് സമ്മാനിച്ചത്. ഇതിന്റെയെല്ലാം ഫലമായി ഗുജറാത്തില്‍ ബി ജെ പി നേതൃത്വം വിയര്‍ക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന ആരോപണം പരാജയ ഭീതിയില്‍ നിന്നുണ്ടായതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമാണ് രാജ്യത്താകമാനം ഉയര്‍ന്നു വരുന്നത്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ബി ജെ പിയുടേയും സംഘപരിവാറിന്റേയും ശ്രമം. ഈ സാഹചര്യം മുന്നില്‍കണ്ടാണ് ദേശീയ തലത്തില്‍ വിശാല ജനകീയ ഐക്യം സാധ്യമാക്കണമെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പണിമുടക്കി; സര്‍വിസ് തടസപ്പെട്ടു
സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍മൊകേരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ജില്ലാസെക്രട്ടറിമാരും മേഖലാ ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

English summary
Kanam supporting Upper caste reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X