കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പണിമുടക്കി; സര്‍വിസ് തടസപ്പെട്ടു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബിഎസ്എന്‍എല്‍ വിഭജിക്കാനും ശമ്പള പരിഷ്‌കരണത്തില്‍നിന്ന് ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രണ്ടു ദിവസം പണിമുടക്കി. പണിമുടക്കിനെ തുടര്‍ന്ന് ഓഫിസുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും സര്‍വിസിനെ ബാധിക്കുകയും ചെയ്തു. സാങ്കേതിക സഹായം ഉറപ്പു വരുത്താന്‍ സാധിക്കാത്തതിനാല്‍ ഡാറ്റ ട്രാന്‍സ്ഫറിങില്‍ കാര്യമായ തടസം നേരിട്ടു. ബിഎസ്എന്‍എല്‍ ഓഫിസുകളിലും കസ്റ്റമര്‍ സര്‍വിസ് സെന്ററുകളിലും ജീവനക്കാര്‍ ഹാജരായില്ല.

ഓഖി ചുഴലിക്കാറ്റ്: ബുധനാഴ്ച കോഴിക്കോട്ട് കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍
മുഴുവന്‍ സംഘടനകളും ചേര്‍ന്ന സമരസമിതിയാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിയ ജീവനക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനം നടത്തി. മാനാഞ്ചിറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ എം. വിജയകുമാര്‍, പി. കുഞ്ഞിരാമന്‍, അജയ്കുമാര്‍, രാജു, അനില്‍ കുമാര്‍, അബ്ദുല്‍ ഗഫൂര്‍, സി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ സംയുക്ത സമരമസിതി കണ്‍വീനര്‍ യു.പി നരേന്ദ്രനാഥ് അഭിവാദ്യം ചെയ്തു.

bsnl

ബിഎസ്എന്‍എല്‍ വിഭജിച്ച് ടവറുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം റദ്ദാക്കുക, പൊതുമേഖലാ ശമ്പള പരിഷ്‌കരണത്തില്‍നിന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരെ ഒഴിച്ചുനിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.

English summary
bsnl employees strike-service was interrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X