കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് നഗരസഭയില്‍ ദിവസ വേതന നിയമനം; എതിര്‍പ്പുമായി ലീഗ് നേതൃത്വം

Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ എതിര്‍പ്പ് രൂക്ഷമാകുന്നു. ഈ രീതിയിലുള്ള നിയമനത്തിനെതിരെ മുസ്ലിംലീഗ് നേതൃത്വം കടുത്ത നിലപാടെടുത്തു. കൗണ്‍സില്‍ യോഗത്തിലാണ് ദിവസവേതനാടിസ്ഥാനത്തിലുളള നിയമനം സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് കെ. മുഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തില്‍ ഒന്‍പത് മുസ്‌ലിംലീഗ് അംഗങ്ങള്‍ നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കിയതോടെ വിവാദം മുറുകി.

നിയമനത്തിനെതിരായ പ്രതികരണങ്ങളെ ഗൗനിക്കാതെയാണ് ഭരണസമിതി അജണ്ട പാസാക്കിയത്. നഗരസഭയിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവൂ എന്ന നിര്‍ദ്ദേശം മറികടന്നുകൊണ്ടാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നാണ് ലീഗ് ആരോപിക്കുന്നത്.

 muslim-league-


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അല്ലാതെ നഗരസഭയില്‍ നിയമനം നടത്താന്‍ പാടില്ലെന്ന് കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസറുടെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്.

നഗരകാര്യ ഡയറക്ടറുടെ സര്‍ക്കുലറിലും നഗരസഭ കൗണ്‍സിലിന് നേരിട്ട് നിയമനം നടത്താന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും സര്‍ക്കുലറുകളും പൂര്‍ണ്ണമായും മറികടന്ന് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ എടുത്ത തീരുമാനം റദ്ദാക്കണമെന്നും നിയമലംഘന തീരുമാനത്തിലൂടെ സത്യപ്രതിജ്ഞാലംഘനം കൂടി നടത്തിയ ചെയര്‍മാനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിയോജനക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

English summary
kanjagad municipality league opposes daily wages appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X