Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയം ചെക്ക്ഇന്‍ സൗകര്യം കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കും: കിയാല്‍ എംഡി തുളസിദാസ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വയം ചെക്ക്‌ ഇൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് കിയാൽ എംഡി തുളസിദാസ്. ക്യൂ രഹിത സംവിധാനങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരുമായി ചർച്ച നടത്തി സാധ്യമായത് ചെയ്യുമെന്ന് കിയാൽ തുളസിദാസ്‌ വ്യക്തമാക്കി. യാത്രക്കാർക്ക് ഏറ്റവും ആയാസരഹിതമായ രീതിയൽ ഉപയോഗിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ കിയാൽ പ്രത്യേക ശ്ര്ദ്ധ പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ റൂട്ടുകൾ കേന്ദ്ര സർക്കാർ വിദേശ സർക്കാറുകളുമായി ഉണ്ടാക്കുന്ന ധാരണകളുടെ അടിസ്ഥാനത്തിൽ നിർണ്ണയ്ക്കപ്പെടുന്നതിനാൽ സംസ്ഥാന സർക്കാർ മുഖേന കേന്ദ്ര സർക്കാരോട് അഭ്യർത്ഥിച്ചു പ്രാവർത്തികമാക്കാൻ കിയാൽ ശ്രമിക്കുമെന്നും തുളസിദാസ്‌ പറഞ്ഞു. വിവിധ റൂട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ സര്‍ക്കാറുകളുമായി ഉണ്ടാക്കുന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാരോട് അഭ്യര്‍ത്ഥിച്ചു പ്രാവര്‍ത്തികമാക്കാന്‍ കിയാല്‍ ശ്രമിക്കുമെന്നും തുളസിദാസ് കൂട്ടിച്ചേർത്തു.

 kiyalmd

ആധുനിക കാലഘട്ടത്തിനനുയോജ്യമായി ലോക വ്യോമയാന രംഗത്തു ഇതുവരെ നടപ്പിലാക്കാത്ത ക്യൂരഹിത സംവിധാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നു ആവശ്യപ്പെട്ട് നിവേദനം നല്‍കിയ ദിശ, കേരളാ ചേംബര്‍, കേരള ടെക്‌സ്‌ടൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികളുമായി കഴിഞ്ഞ ദിവസം രാവിലെ ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് തുളസീദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗള്‍ഫ് മേഖലക്ക് പുറമെ ഏഷ്യന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാനവും കോഴിക്കോട് നിന്നും റൂട്ടുകളില്ലാത്തതുമായ സിങ്കപൂര്‍, ക്വാലാലംപൂര്‍, കൊളമ്പോ, ഹോങ്‌കോങ്ങ്, മൗറീഷ്യസ്, ജൊഹാനസ്ബര്‍ഗ് നഗരങ്ങളിലേക്കും കണ്ണൂരില്‍ നിന്നും യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ദിശയുടെ ജയചന്ദ്രൻ, മധുകുമാർ, കേരളാ ചേംബറിന്റെ ടി. സോമശേഖരൻ, കേരളാ ടെക്സ് ടൈൽ എക്സ്സ്‌പോർട്ടർസിന്റെ കെ. ടി. രാമകൃഷ്ണൻ തുടങ്ങിയവർ നിവേദ സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവളം ആഗോള ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇതൊരു മികച്ച ചുവട് വെപ്പായിരിക്കുമെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+