ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര! കണ്ണൂരിൽ സംഘർഷ സാദ്ധ്യത! എല്ലാം സിപിഎമ്മിനെന്ന് ആർഎസ്എസ്...
മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎമ്മും അതേദിവസം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്ക്ക് ബദലായി സിപിഎമ്മും ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ സംഘർഷ സാദ്ധ്യത. ഒരേദിവസം സിപിഎമ്മിന്റെയും ബിജെപിയുടെയും ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത് സംഘർഷത്തിന് വഴിവെച്ചേക്കുമെന്ന് ഇന്റലിജൻസും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 12 ചൊവ്വാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ബിജെപി ശോഭായാത്ര സംഘടിപ്പിക്കുന്നത്. മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎമ്മും അതേദിവസം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കണ്ണൂരിൽ സമാധാനന്തരീക്ഷം തകർന്നാൽ ഉത്തരവാദി സിപിഎമ്മും പോലീസും മാത്രമായിരിക്കുമെന്ന് ആർഎസ്എസ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാം വർഷം...
ഇത് തുടർച്ചയായ മൂന്നാം വർഷമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ആർഎസ്എസ് ഹൈജാക്ക് ചെയ്യുന്നത് തടയാനാണ് സിപിഎമ്മും അതേദിവസം മറ്റൊരു പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ആർഎസ്എസ്...
മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎം പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, സിപിഎം പരിപാടിക്കെതിരെ ആർഎസ്എസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ഉത്തരവാദി...
ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്ക് ബദലായി ഘോഷയാത്ര സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് ആർഎസ്എസ് പറയുന്നത്. കണ്ണൂരിലെ സമാധാനം തകർന്നാൽ സിപിഎമ്മും പോലീസും മാത്രമായിരിക്കും ഉത്തരവാദികളെന്നും ആർഎസ്എസ് ജില്ലാ നേതാക്കൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അനുമതി നൽകുന്നില്ലെന്ന്...
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ശോഭായാത്ര സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ അതേദിവസം തന്നെ സിപിഎമ്മും പരിപാടി നടത്തുന്നുണ്ടെന്ന് പറഞ്ഞ് പോലീസ് ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്ക് അനുമതി നൽകുന്നില്ലെന്നും ആർഎസ്എസ് നേതാക്കൾ ആരോപിച്ചു.

അതൊന്നും വിലപോകില്ല...
പോലീസിനെ ഉപയോഗിച്ച് ശോഭായാത്രയുടെ ശോഭ കെടുത്താനാണ് സിപിഎമ്മിന്റെ ശ്രമമെന്നും, എന്നാൽ അതൊന്നും വിലപ്പോകില്ലെന്നും ആർഎസ്എസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വസ്തുതാ വിരുദ്ധമെന്ന്...
എന്നാൽ, ബാലഗോകുലത്തിന്റെ ശോഭായാത്ര തടസപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന ആർഎസ്എസിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചത്.

സുരക്ഷ...
സിപിഎമ്മിന്റെയും ബാലഗോകുലത്തിന്റെയും പരിപാടികൾ ഒരേദിവസം നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications