കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ രാത്രി ഇങ്ങനെ കിടന്നുറങ്ങരുത്, കണ്ണൂരില്‍ നടന്നത്

  • By ജാനകി
Google Oneindia Malayalam News

കണ്ണൂര്‍: വേനല്‍ച്ചൂടില്‍ മലയാളികള്‍ പൊറുതി മുട്ടുമ്പോള്‍ നേട്ടം കൊയ്യുകയാണ് കള്ളന്‍മാര്‍. രാത്രിയില്‍ ചൂടിനെ നേരിടാന്‍ സ്ത്രീകള്‍ പല പൊടിക്കൈകളും പ്രയോഗിയ്ക്കാറുണ്ട്. ചൂടിനെ അകറ്റാന്‍ ഇത്തരം രീതികള്‍ പരീക്ഷിയ്ക്കുന്നവര്‍ കണ്ണൂരില്‍ നടന്ന ഈ മോഷണത്തെപ്പറ്റി ഒന്ന് അറിഞ്ഞിരിയ്ക്കുന്നത് നന്നായിരിയ്ക്കും.

കണ്ണൂര്‍ ശ്രീകണ്ഠാപുരം ചേരംകുന്നിലെ പുതിയ പുരയില്‍ മൂസയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ മൂസയുടെ മരുമകള്‍ ചെയ്ത ഒരു കാര്യമാണ് മോഷണത്തിന് ഇടയാക്കിയത്.

ഇങ്ങനെ

ഇങ്ങനെ

ചൂട് കാരണം കിടപ്പ് മുറിയുടെ ജനല്‍ തുറന്നിട്ട് ഉറങ്ങാന്‍ കിടന്നതായിരുന്നു മൂസയുടെ മകന്റെ ഭാര്യ സുഹറ. നിങ്ങളില്‍ പലരും ഇത്തരത്തില്‍ ഉറങ്ങാറുണ്ടായിരിയ്ക്കും. പക്ഷേ ഇങ്ങനെ ഉറങ്ങുന്നത് കള്ളന്‍മാരെ ക്ഷണിച്ച് വരുത്തലാണ്

മോഷ്ടിച്ചു

മോഷ്ടിച്ചു

ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്ന അവസരത്തില്‍ മോഷ്ടാക്കള്‍ ജനലഴികളൂടെ സുഹറയുടെ നാല് പവന്റെ പാദസരങ്ങള്‍ മോഷ്ടിച്ചു. ജനല്‍ വാതിലിനടുത്ത് അഴിച്ച് വച്ച രണ്ട് പവന്റെ ബ്രെയ്‌സ്ലെറ്റും വിലകൂടിയ മൊബൈല്‍ ഫോണും കവര്‍ന്നു

രാവിലെ

രാവിലെ

രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പ്രദേശവാസികള്‍

പ്രദേശവാസികള്‍

പ്രദേശവാസികളായ ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് ശ്രീകണ്ഠപുരം പൊലീസ് സംശയിക്കുന്നത്

സൂക്ഷിയ്ക്കണം

സൂക്ഷിയ്ക്കണം

കേരളത്തില്‍ വേനല്‍ച്ചൂട് കൂടുകയാണ്. അതിനാല്‍ തന്നെ രാത്രികാലങ്ങളില്‍ മുറിയുടെ ജനലുകള്‍ തുറന്നിടുന്നത് പതിവാണ്. പക്ഷേ ഇത്തരം അവസരങ്ങള്‍ മുതലെടുക്കാന്‍ കള്ളന്‍മാരുണ്ട്.

തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

കിടക്കയ്ക്ക് സമീപത്തുള്ള ജനലുകള്‍ പരമാവധി തുറക്കാതിയ്ക്കാന്‍ ശ്രമിയ്ക്കണം

English summary
Kannur under the fear of 'Summer Theft '
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X