കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി കൊടുക്കാനുള്ള പാർട്ടി സ്ഥാപനങ്ങളല്ല': സന്ദീപ് വാര്യ‍ർ

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. നിയമ ലംഘനം , അനധികൃത നിയമനം ഇതെല്ലാം നടത്തിയ കണ്ണൂര്‍ വിസി ഒരു സിപിഎം അണിയുടെ മാനസിക നിലവാരത്തിലാണ് പാര്‍ട്ടി വിധേയനായി പ്രവര്‍ത്തിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.

ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്ത കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നല്ലാതെ കരുണന്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്നും സന്ദീപ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്‍'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്‍

1

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണമായും ഇവിടെ വായിക്കാം:

ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ സംരക്ഷിക്കുകയും ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്ത കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നല്ലാതെ കരുണന്‍ എന്ന് വിളിക്കാന്‍ പറ്റുമോ ? ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം അളക്കാനുള്ള എന്ത് യോഗ്യതയാണ് ജയരാജന്മാര്‍ക്കുള്ളത് ?
നിയമ ലംഘനം , അനധികൃത നിയമനം ഇതെല്ലാം നടത്തിയ കണ്ണൂര്‍ വിസി ഒരു സാദാ സിപിഎം അണിയുടെ മാനസിക നിലവാരത്തിലാണ് പാര്‍ട്ടി വിധേയനായി പ്രവര്‍ത്തിക്കുന്നത്

2

ഗവര്‍ണര്‍ ഭരണ ഘടന പദവിയാണ് . ആരിഫ് മുഹമ്മദ് ഖാനെന്ന രാജ്യം ആദരിക്കുന്ന അക്കാദമിഷ്യനെ , പരിണിത പ്രജ്ഞനായ സീനിയര്‍ നേതാവിനെ സത്യം പറഞ്ഞതിന് , സ്വജന പക്ഷപാതം തടഞ്ഞതിന് വേട്ടയാടാമെന്നു സിപിഎം വ്യാമോഹിക്കേണ്ട . കേരളത്തിലെ സര്‍വ്വകലാശാലകള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാനുള്ള പാര്‍ട്ടി സ്ഥാപനങ്ങളല്ല . മലയാളികള്‍ ആരിഫ് മുഹമ്മദ് ഖാനെന്ന നീതിമാനായ ഗവര്‍ണര്‍ക്ക് പിന്തുണ നല്‍കണം . ഇല്ലെങ്കില്‍ നമ്മുടെ സര്‍വകലാശാലകളെ തറവാട്ട് മുതല്‍ പോലെ ബന്ധു നിയമനങ്ങള്‍ക്കായി സിപിഎം നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നത് തുടരും , അദ്ദേഹം പറഞ്ഞു.

'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

3

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് രംഗത്ത് വന്നിരുന്നു. ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയമാണെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു. ഗവര്‍ണര്‍ മര്യാദ ലംഘിച്ചുവെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala
4

കണ്ണൂർ വി.സിയെ ക്രിമിനൽ എന്ന് വിളിച്ചാണ് ഗവർണർ സംസാരിച്ചത്. ഇത്തരം പദപ്രയോഗങ്ങൾ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേർന്നതല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ മാധ്യമങ്ങളിലൂടെ വരുന്നുണ്ട്. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്.

English summary
Kannur University Controversy: Sandeep Varrier supports Governor who made remarks against Kannur University VC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X