Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരിവാള്‍ സുന്നികള്‍ കൈ സുന്നികളാവുമോ': കാന്തപുരം വിഭാഗം കോണ്‍ഗ്രസിനോട് അടുക്കുന്നു? അഭ്യൂഹം

കോഴിക്കോട്: ഇകെ സുന്നി വിഭാഗം മുസ്ലിം ലീഗിലുടെ യു ഡി എഫിന് പിന്തുണ നല്‍കി പോരുമ്പോള്‍ എപി വിഭാഗം നേരിട്ട് തന്നെ എല്‍ ഡി എഫിന് പ്രത്യേകിച്ച് സി പി എമ്മിന് പിന്തുണ നല്‍കി പോരുന്ന രാഷ്ട്രീയ സഹാചര്യമാണ് പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലുള്ളത്. തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഇരുവിഭാഗവും പരസ്യമായി വ്യക്തമാക്കാറുമുണ്ട്.

സി പി എമ്മിന് പിന്തുണ നല്‍കി പോരുന്ന സാഹചര്യത്തില്‍ എപി വിഭാഗത്തിന് 'അരിവാള്‍ സുന്നി'കള്‍ എന്നൊരു വിളിപ്പേര് വരെ മലബാറിലുണ്ട്. എന്നാലിപ്പോഴിതായ എപി വിഭാഗം കോണ്‍ഗ്രസ് പക്ഷത്തേക്ക് നീങ്ങുമോയെന്ന തരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്നത്.

എല്‍ ഡി എഫിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ

എല്‍ ഡി എഫിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ വിവിധ വിഷയങ്ങളില്‍ സർക്കാരുമായി തുറന്ന പോരിലാണ് എപി വിഭാഗം. സംഘടനയുടെ മുഖപത്രമായിരുന്ന സിറാജിലെ പത്രപ്രവർത്തകനും പ്രമുഖ സുന്നി പണ്ഡിത കുടുംബത്തിലെ അംഗവുമായ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്, ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം, തുടങ്ങിയ വിഷയങ്ങളില്‍ സർക്കാറിനെതിരെ അതിശക്തമായ സമരമാണ് എപി വിഭാഗം നടത്തിയത്.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ശ്രീറാം വെങ്കിട്ടറാമിന്റെ നിയമനത്തില്‍ സർക്കാറിനെതിരെ

ശ്രീറാം വെങ്കിട്ടറാമിന്റെ നിയമനത്തില്‍ സർക്കാറിനെതിരെ എപി വിഭാഗത്തില്‍ നിന്നും ഇന്നുവരെ ഉണ്ടാവാത്ത തരത്തിലുള്ള പ്രതിഷേധമായിരുന്നു സർക്കാറിനെതിരേയുണ്ടായത്. മുതിർന്ന പണ്ഡിതന്മാർ ഉള്‍പ്പടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സർക്കാറിന് ശ്രീറാം വെങ്കിട്ടറാമിന്റെ നിയമനത്തില്‍ നിന്നും പിന്നോട്ട് പോവേണ്ടിയും വന്നു. സമാനമായ ആവശ്യം ഉന്നയിച്ച് യുഡിഎഫും സമര രംഗത്ത് ഉണ്ടായിരുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ കാന്തപുരം കൈകോർക്കുന്നത്

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ കാന്തപുരം കൈകോർക്കുന്നത് എക്കാലത്തും എതിർപക്ഷത്ത് നിർത്തിയ മുസ്ലിംലീഗിനൊപ്പമാണ് എന്നതും ശ്രദ്ധേയമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരേ മുസ്ലിംലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംസംഘടനകളുടെ യോഗത്തില്‍ കാന്തപുരം സുന്നിവിഭാഗവും പങ്കെടുത്തു. സാധാരണ ഗതിയില്‍ ലീഗ് വിളിച്ചുചേര്‍ക്കുന്ന മുസ്ലിംസംഘടനകളുടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറായിരുന്നു പതിവ്.

കാന്തപുരം അബൂബക്കർ മുസല്യാർ തന്നെ നേരിട്ട്

വഖഫ്ബോര്‍ഡ് നിയമനവിഷയത്തിലടക്കം ലീഗിന് വിരുദ്ധമായ നിലപാടാണ് കാന്തപുരം സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിനെതിരായ വിഷയത്തില്‍ ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ സംഗമങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സദസില്‍ കാന്തപുരം അബൂബക്കർ മുസല്യാർ തന്നെ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോല്‍വി അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്രമുശാവറാ അംഗം അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടത്. അഹങ്കാരം എത്രവലിയ രാഷ്ട്രനേതാവാണെങ്കിലും, മുഖ്യമന്ത്രിയാണെങ്കിലും പ്രതിപക്ഷ നേതാവാണെങ്കിലും അത് ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എപി വിഭാഗത്തിന്റെ യുവജനസംഘടനയായ സുന്നി

എപി വിഭാഗത്തിന്റെ യുവജനസംഘടനയായ സുന്നി യുവജനസംഘം ആഗസ്റ്റ് 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം. കേരളാ മുസ്‌ളിം ജമാ അത്ത് പ്രസിഡന്റ് കൂടിയായ കാന്തപുരവും സതീശനൊപ്പം കോഴിക്കോട് വേദി പങ്കിടും.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കഴിഞഞ ദിവസം സന്ദർശിച്ചിരുന്നു. ചികിൽസാനന്തരം വിശ്രമത്തിൽ കഴിയുന്ന ആര്യാടന്‍റെ സുഖ വിവരം അന്വേഷിക്കാനാണ് കാന്തപുരം നിലമ്പൂരിലെ വീട്ടിലെത്തിയതെങ്കിലും ഈ സന്ദർശനത്തിലും രാഷ്ട്രീയ മാനങ്ങള്‍ കാണുന്നവരും ഏറെയാണ്. 15 മിനുറ്റോളം നടന്ന കൂടിക്കാഴ്ചയില്‍ ആര്യാടന്‍റെ മകനും കെ പി സി സി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും സന്നിഹതനായിരുന്നു.

എപി വിഭാഗത്തിന് അത്ര പെട്ടെന്ന് ഇടത് ബന്ധം

അതേസമയം, എപി വിഭാഗത്തിന് അത്ര പെട്ടെന്ന് ഇടത് ബന്ധം അവസാനിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സർക്കാറുമായി ബന്ധപ്പെട്ട് ഹജ്ജ്, വഖഫ് വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പദവികളില്‍ എപി വിഭാഗക്കാറുണ്ട്. മാത്രമല്ല, ഇകെ സുന്നി വിഭാഗം യു ഡി എഫിനൊപ്പമാണ്. സർക്കാരും സി പി എമ്മും ഇകെ സുന്നി വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതോടെ ഇതിന് തടയിടാന്‍ എപി വിഭാഗം തന്നെ നടത്തുന്ന നീക്കമായും ഈ ചർച്ചകളെ കാണുന്നവരുണ്ട്

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+