മദനിയോടാണോ കളി!! കർണാടക സർക്കാർ മുട്ടുമടക്കി!! സുരക്ഷാ തുക 1,18,000 രൂപയായി കുറച്ചു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിലെത്തുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് സുരക്ഷ നൽകാൻ കർണാടക ആവശ്യപ്പെട്ടിരുന്ന വൻതുക വെട്ടിക്കുറച്ചു. ഒരു ലക്ഷത്തിപതിനെണ്ണായിരം രൂപയായാണ് വെട്ടിക്കുറച്ചത്. ഈ തുക സുപ്രീംകോടതി അംഗീകരിച്ചു.

തേപ്പുകാരിയെന്ന് വിളിച്ച് അവളെ ഇനിയും വേട്ടയാടരുത്!! എല്ലാം ഒരു തെറ്റിദ്ധാരണയായിരുന്നു?

നേരത്തെ 14,80,000 രൂപയായിരുന്നു മദനിക്ക് സുരക്ഷ ഒരുക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ മദനി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. മദനിയുടെ യാത്ര ചെലവിന് കൃത്യമായി എത്ര രൂപ ചെലവാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ചിലവ് കുറച്ചു

ചിലവ് കുറച്ചു

മദനിയുടെ യാത്രാ ചിലവായി കർണാടക ആവശ്യപ്പെട്ടിരുന്ന ഭീമൻ തുക വെട്ടിക്കുറച്ചു. 1,18,000 രൂപയായാണ് കുറച്ചിരിക്കുന്നത്.

സുപ്രീംകോടതി ഇടപെടൽ

സുപ്രീംകോടതി ഇടപെടൽ

സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് തുക കുറച്ചത്. ആദ്യം 14, 80,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലായതോടെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

വൻ തുക ആവശ്യപ്പെട്ടതിൽ കർണാടകയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ദിനബത്തയും യാത്രാബത്തയും ഉൾപ്പെടുന്ന തുക അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

നാല് ദിവസം അധികം തങ്ങാം

നാല് ദിവസം അധികം തങ്ങാം

മദനിയുടെ യാത്ര തീയതിയിലും മാറ്റമുണ്ട്. ആറു മുതൽ 19 വരെ മദനിക്ക് കേരളത്തിൽ കഴിയാം. നാല് ദിവസം അധികം തങ്ങാൻ അനുമതി നൽകിയിരിക്കുകയാണ്.

സമയം നഷ്ടമായതിനെ തുടർന്ന്

സമയം നഷ്ടമായതിനെ തുടർന്ന്

കേരളം സന്ദർശിക്കാൻ മദനിക്ക് നേരത്തേ അനുവദിച്ച സമയം കർണാടക വൻതുക ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ നഷ്ടപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നഷ്ടപ്പെട്ട നാല് ദിവസം അധികം നൽകിയിരിക്കുന്നത്.

മദനിയുടെ ആവശ്യം തള്ളി

മദനിയുടെ ആവശ്യം തള്ളി

അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന മദനിയുടെ ആവശ്യം കോടതി തള്ളി. 19 പോലീസ് ഉദ്യോഗസ്ഥരെയാണ് മദനിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Mahdani's security Expense Cut Down
കർണാടക സർക്കാരിന്റെ വാദം

കർണാടക സർക്കാരിന്റെ വാദം

അതീവ ഗൗരവതരമായ കുറ്റങ്ങളാണ് മദനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് കർണാടകയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അരിസ്റ്റോട്ടിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. സുരക്ഷ ചിലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശയപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
karnataka reduced abdul nazar madani s security expense
Please Wait while comments are loading...