Get Updates
Get notified of breaking news, exclusive insights, and must-see stories!

മതിയായ രേഖകളില്ലാതെ അതിർത്തി കടന്നാൽ കർശന നടപടി; കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടക

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു

ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ വ്യാപനതോത് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർശന നിയന്ത്രണവുമായി കർണാടക. കേരള അതിർത്തികളിൽ പരിശോധനകൾ കടുപ്പിച്ച കർണാടക സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്നും അറിയിച്ചു.

karnataka

ഇത് സംബന്ധിച്ച ഉത്തരവ് ഇന്നാണ് കർണാടക സർക്കാർ പുറത്തിറക്കിയത്. പിന്നാലെ തന്നെ അതിർത്തികളിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. കോരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കടുപ്പിച്ചത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

അതേസമയം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. രേഖകളില്ലാതെ അതിർത്തി കടക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

കേരളത്തിൽ ഇന്ന് 12,868 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പകുതിയോളം ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ പോവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.

നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+