കരുവന്നൂര്‍: സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള തന്ത്രമെന്ന് ഗോവിന്ദന്‍, നേതാക്കള്‍ക്ക് താക്കീത്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇഡിയെ വെച്ച്് ശ്രമിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ഒരു തരത്തിലും അനുകൂലിക്കുന്നില്ല. തെറ്റാണ പ്രവണതയെയും, അത് പൂഴ്ത്തി വെക്കാനുള്ള ശ്രമങ്ങളോ സിപിഎമ്മിനില്ല. തെറ്റ് പറ്റിയാല്‍ തിരുത്തണം. അതിന് ആവശ്യമായ നിലപാട് എടുക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം തൃശൂരിലെ സിപിഎം നേതാക്കള്‍ക്ക് എംവി ഗോവിന്ദന്‍ താക്കീതും നല്‍കി. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റരുത് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയേറ്റിലായിരുന്നു പരാമര്‍ശം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വീഴ്ച്ച. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. അഴീക്കോടന്‍ അനുസ്മരണത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു എംവി ഗോവിന്ദന്‍ തൃശൂരിലെത്തിയത്.
കരുവന്നൂരിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണ്. വേണ്ട രീതിയില്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്തില്ല. സാഹചര്യത്തിന് അനുസരി്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. മറ്റ് ബാങ്കുകളുടെ അടക്കം പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിലും സെക്രട്ടേറിയേറ്റംഗങ്ങളില്‍ നിന്നും ഗോവിന്ദന്‍ വിശദാംശങ്ങള്‍ തേടി.
ഇഡിയുടെ ചോദ്യം ചെയ്യല്‍ ബല പ്രയോഗത്തിലൂടെയാണ് അവര്‍ക്ക് അതിനുള്ള അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകര്‍ക്കാന്‍ വെച്ച പാത്രമങ്ങ് മാറ്റുന്നതാണ് നല്ലത്. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍. സുരേഷ് ഗോപിയെ തൃശൂരില്‍ വിജയിപ്പിക്കാനുള്ള തന്ത്രം ഇതിലുണ്ട്. ഇഡിയുമായി പ്ലാന്‍ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെനന് വരുത്തി തീര്‍ക്കാനാണ് ശ്രമം. മാധ്യമങ്ങള്‍ ഈ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
അതേസമയം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ കരുവന്നൂര്‍ കേസ് തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന വിലയിരുത്തലുണ്ടായി. എസി മൊയ്തീനെതിരെയുള്ള അന്വേഷണം തല്‍ക്കാലം ഒറ്റക്കെട്ടായി പ്രതിരോധിക്കും. അതല്ലെങ്കില്‍ തിരിച്ചടി പാര്‍ട്ടിക്ക് ജില്ലയിലുണ്ടാവുമെന്നാണ് യോഗം വിലയിരുത്തിയത്. നിലവില്‍ അച്ചടക്ക നടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
വിഭാഗീയത വീണ്ടും ശക്തമായതിനെ തുടര്‍ന്ന് അച്ചടക്ക നടപടി വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അത്തരത്തില്‍ നടപടിയെടുത്താല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നും, പകരം ശാസനയില്‍ ഒതുക്കാമെന്നും തീരുമാനിക്കുകയായിരുന്നു. വിഭാഗീയതയില്‍ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് ഗോവിന്ദന്‍ യോഗത്തില്‍ നേതാക്കളെ അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications