2.14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കസബ- പള്ളം പാലം ഉടന്‍ തുറന്ന് കൊടുക്കും

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: പള്ളം-കസബ നിവാസികളുടെ ചിരകാലാഭിലാണം പൂവണിയുന്നു. ഏറെ കാലത്തെ മുറവിളിക്ക് ശേഷം കസബ-പള്ളം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയായി. അടുത്തയാഴ്ച നാടിന് സമര്‍പ്പിക്കും. 2.14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ പണി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുര്‍ത്തിയായത്.

kasarcode

പാലത്തിന്റെ ഇരുവശത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. 2016 മാര്‍ച്ചിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന നടപ്പാലം തകര്‍ന്നിരുന്നു. കൈവരികള്‍ ദ്രവിച്ച് പാലം അപകടത്തിലായതോടെ കസബയില്‍ നിന്ന് പള്ളം വഴി എളുപ്പത്തില്‍ എത്താനുള്ള വഴി തടസപ്പെടുകയായിരുന്നു.

നാട്ടുകാര്‍ സ്ഥലം എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എം.എല്‍. എ.യുടെ ശ്രമഫലമായാണ് പാലത്തിന്റെ പണി തുടങ്ങിയത്. മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് പാലം വഴി എളുപ്പത്തില്‍ നഗരത്തില്‍ എത്തുന്നത്.

ആധുനിക രീതിയില്‍ നിര്‍മ്മിച്ച പാലത്തിലൂടെ വാഹനങ്ങള്‍ക്കും കടന്നു പോകാം. പള്ളത്ത് നിര്‍മ്മിച്ച അണ്ടര്‍ റെയില്‍വേ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായതോടെ കസബ- പള്ളം വഴി നഗരത്തിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും. ഒരു നാടിന്റെ മുഖഛായ തന്നെ കസബ-പള്ളം പാലം പണി പൂര്‍ത്തയാവുന്നതോടെ മാറും. അടുത്തയാഴ്ച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kasaba palam bridge will open in next week

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്