കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റംസിനെ വെട്ടിച്ച് ഷഹല പുറത്തെത്തി; അപ്രതീക്ഷിത പോലീസ് നീക്കം... ആദ്യ സ്വര്‍ണക്കടത്ത്, മൊഴി

Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണക്കടത്ത് സംഘങ്ങള്‍ സ്ത്രീകളെയും ഉപയോഗപ്പെടുത്തുന്നു എന്നതിന് തെളിവാണ് കരിപ്പൂരില്‍ ഇന്ന് നടന്ന സംഭവം. കാസര്‍കോഡ് സ്വദേശിനി 19കാരി ഷഹലയെ പോലീസ് പിടികൂടിയത് നാടകീയമായി. ഒരു കോടി രൂപയുടെ സ്വര്‍ണവുമായിട്ടാണ് യുവതി ദുബായില്‍ നിന്നെത്തിയത് എന്നാണ് പോലീസ് പറയുന്നത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയിരുന്നു ഷഹല. അപ്പോഴാണ് പോലീസ് പിടികൂടിയത്. ആദ്യമായിട്ടാണ് ഷഹല സ്വര്‍ണക്കടത്ത് നടത്തുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഏറെ നേരം ചോദ്യം ചെയ്തിട്ടും ഷഹല ആദ്യം സമ്മതിച്ചിരുന്നില്ലത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഞായറാഴ്ച രാത്രിയാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വര്‍ണം കടത്തുന്നു എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിമാനത്താവളത്തിന് പുറത്ത് പോലീസ് ജാഗ്രത പാലിച്ചത്. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സ്ത്രീകളെയെല്ലാം പോലീസ് നിരീക്ഷിച്ചിരുന്നു.

2

രാത്രി 11 മണിക്കാണ് ഷഹല വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയത്. ഈ വേളയില്‍ സംശയം തോന്നിയ പോലീസ് യുവതിയെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. ആദ്യം ഷഹല നിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും തന്റെ കൈയ്യില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമുണ്ടെന്ന് യുവതി സമ്മതിച്ചിരുന്നില്ല. ഭാവമാറ്റമില്ലാതെ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

3

ബാഗേജ് പരിശോധിച്ച ശേഷവും സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നാണ് ദേഹ പരിശോധന നടത്തിയത്. ഈ വേളയില്‍ സംശയകരമായ രീതിയില്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത മിശ്രിതം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിശദമായി പരിശോധിച്ചു. അപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഒരു കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചതെന്ന് പോലീസ് പറയുന്നു.

4

ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന് യുവതി മൊഴി നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷഹലയില്‍ നിന്ന് പിടികൂടിയ സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക. കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ട ഷഹല പോലീസ് പരിശോധനയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത കാലത്താണ് വിമാനത്താവത്തിന് പുറത്ത് പോലീസ് പരിശോധന ആരംഭിച്ചത്.

5

വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അതിന് പുറമെ കഴിഞ്ഞ ജനുവരി മുതല്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. യാത്രക്കാരെയും അവരെ സ്വീകരിക്കാനെത്തുന്നവരെയും നിരീക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അടുത്ത കാലത്ത് സ്ത്രീകള്‍ സ്വര്‍ണം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബമായി വരുന്നവരെ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ആദ്യമെടുത്ത ലോട്ടറി തന്നെ അടിച്ചു; 33 കോടി രൂപ!! നാട്ടിലെ വീട് പുതുക്കി പണിയുമെന്ന് അജയ്ആദ്യമെടുത്ത ലോട്ടറി തന്നെ അടിച്ചു; 33 കോടി രൂപ!! നാട്ടിലെ വീട് പുതുക്കി പണിയുമെന്ന് അജയ്

6

വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന 87ാമത്തെ സ്വര്‍ണക്കടത്ത് കേസാണ് ഷഹലയുടേത്. അടുത്തിടെ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷം കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തുകടക്കുന്നവരെ പോലീസ് നിരീക്ഷിക്കാന്‍ തുടങ്ങി. മിക്കപ്പോഴും പോലീസിന് ലഭിക്കുന്ന രഹസ്യവിവരം അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുക.

സൗദിയില്‍ ക്രിസ്മസ് ആഘോഷം; മുമ്പ് ആലോചിക്കാനേ സാധിച്ചിരുന്നില്ല... അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്സൗദിയില്‍ ക്രിസ്മസ് ആഘോഷം; മുമ്പ് ആലോചിക്കാനേ സാധിച്ചിരുന്നില്ല... അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്

English summary
Kasaragod Woman Shahala Tactically Escaped From Customs; But Police Waiting Her Out Of Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X