പരിശോധനയ്ക്ക് കൈക്കൂലി നൽകിയില്ലെങ്കിൽ പ്രസവത്തിനെത്തുമ്പോൾ കാണിച്ച് തരാം -കാസര്‍ഗോഡ് ജനറൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ ഭീഷണി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: ജനറൽ ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിയ ഗർഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. തന്റെ ക്ലിനിക്കിൽ വന്ന് കൈക്കൂലി തന്നില്ലെങ്കിൽ പ്രസവിക്കാൻ ആശുപത്രിയിലേക്ക് വരുമ്പോൾ കാണിച്ചുതരാം എന്നായിരുന്നു ഡോക്ടറുടെ ഭീഷണി. നെല്ലികുനിലെ ഖദീജത്ത് കുബ്‌റയാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സഹോദരിക്കൊപ്പം ജനറൽ ആശുപത്രിയിലെത്തിയ കുബ്‌റയോട് പരിശോധനയ്ക്കിടെ ഡോ. ബിന്ദു കൈക്കൂലി ആവശ്യപ്പെട്ടത്. ഇനി വരുമ്പോൾ ക്ലിനിക്കിലേക്ക് വരണമെന്നും 300 രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. ഈ തുക നൽകിയില്ലെങ്കിൽ പ്രസവിക്കാൻ വരുമ്പോൾ കാണിച്ച് തരാമെന്നും ഭീഷണി പെടുത്തിയതായി കുബ്‌റ പറഞ്ഞു.

വ്യത്യസ്തനായി ഇന്നസെന്റ് എംപി.. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രണ്ട് മാസത്തെ ശമ്പളം സംഭാവന

ജനറൽ ആശുപത്രിയിൽ ഇത് ആദ്യത്തെ സംഭവമല്ല. എല്ലാ ഓപ്പറേഷനും പ്രസവത്തിനും ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നത് പതിവ് കാഴ്ച്ചയാവുകയാണ്. സ്വകാര്യ ആശുപത്രിയിൽ പോയി ചികിൽസിക്കാൻ കഴിവില്ലാത്തവരാണ് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ കൈക്കൂലി വാങ്ങാതെ ഒരു ഡോക്ടർ മാര് പോലും കാസറഗോഡ് ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം. ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെല്ലാം ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ തേടുന്നവരെ തന്റെ ക്ലിനിക്കിലേക്ക് വരാൻ ആവശ്യപ്പെടുകയും അവിടെ നിന്ന് ഫീസിന്റെ രൂപത്തിലും കൈക്കൂലിയായും വലിയ തുകയാണ് ഇവർ ആവശ്യപ്പെടുന്നത്.

doctors

കഴിവില്ലാത്തവന് അസുഖം വന്നാൽ ചികിൽസിക്കാനുള്ള ആശുപത്രിയിലെ ജീവനക്കാർ ഇങ്ങനെ തുടങ്ങിയാൽ. ഇനി ഇവർ എന്ത് ചെയ്യും. ചികിത്സ തേടുന്ന ഭൂരിഭാഗം ആളുകളിൽ നിന്നും കൈക്കൂലി വാങ്ങുന്നുണ്ടെങ്കിലും പലരും പുറത്ത് പറയാൻ ഭയക്കുകയാണ്. പറഞ്ഞാൽ പിന്നീടുള്ള ചികിത്സയ്ക്ക് എന്ത് ചെയ്യും ആരിൽ നിന്നൊക്കെ ഭീഷണി നേടേണ്ടി വരും എന്ന പേടികൊണ്ട് പറയാതെ പോകുന്നത് കൊണ്ടാവാം. ഡോക്ടർമാരിൽ കൈക്കൂലി വാങ്ങുന്നവരുടെ എണ്ണം കൂടി വരുന്നത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kasargod General hospital gynaecologist warned the patient

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്