Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിയ്ക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി അനില്‍കുമാര്‍ ആണ് പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തേയും ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.

P Jayarajan

കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി ജയരാജനെ ഒരിയ്ക്കല്‍ സിബിഐ ചോദ്യം ചെയ്തതാണ്. എന്നാല്‍ പിന്നീട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന്‍ അവധിയ്ക്ക് അപേക്ഷ നല്‍കി. എന്നാല്‍ ജനുവരി 14 ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. യുഎപിഎ ചുമത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിയ്ക്കാന്‍ ആകില്ലെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ ആശങ്കയില്ലെന്നാണ് ജയരാജന്‍ പ്രതികരിച്ചത്. കേസില്‍ പ്രതിയല്ലെന്ന് സിബിഐ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് തത്കാലം ഹൈക്കോടതിയെ സമീപിയ്ക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+